Waving flag with Paris Saint Germain football team logo. Editorial 3D
ചാമ്പ്യൻസ് ലീഗിൽ നിന്ന് ക്വാർട്ടർ കാണാതെ പുറത്തായതിനെ തുടർന്ന് ക്രിസ്റ്റിയാനോ റൊണാൾഡോയോടുള്ള താൽപര്യം പ്രകടിപ്പിച്ച് പിഎസ്ജി. അൽ-ഖെലൈഫിയും റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡിസും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നും താരത്തിനെ പിഎസ്ജിയിലേക്ക് കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, പിഎസ്ജിക്ക് കൈലിയൻ എംബാപെയെ ടീമിൽ നിലനിർത്താൻ ഏറെ താൽപര്യമുണ്ട്. എന്നാൽ എംബാപെക്കായി റയൽ മാഡ്രിഡ് ശ്രമം തുടരുന്നുണ്ട്.
എംബാപെ ക്ലബ് വിടാൻ ഇടയായാൽ ഒരു ബാക്ക് അപ് ഓപ്ഷൻ ആയാണ് റൊണാൾഡോയെ പിഎസ്ജി കണക്കാക്കുന്നത്. റൊണാൾഡോ മാത്രമല്ല ലയണൽ മെസ്സിയും പിഎസ്ജിയുടെ ട്രാൻസ്ഫർ ടാർഗറ്റ് ലിസ്റ്റിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പിഎസ്ജിക്കെതിരായ രണ്ടാം പാദ മത്സരം 1-1ന് സമലനിലയിൽ കലാശിച്ചതോടെ ഇരുപാദങ്ങളിലുമായി 5-2ന് പരാജയപ്പെട്ട് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. അതേസമയം, എക്സ്ട്രാ ടൈമിൽ പോർട്ടോയോട് പരാജയപ്പെട്ട് യുവന്റസും ക്വാർട്ടർ കാണാതെ പുറത്തായി. 16 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് മെസ്സിയും റൊണാൾഡേയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലാവും ആരാധകർ ഇത്തവണ കാണുക.
Leave a Comment