Latest NewsNewsIndia

മറ്റൊരാളുടെ അക്കൗണ്ടിൽ സിനിമ കാണുന്നവർക്ക് മുട്ടൻ പണിയുമായി നെറ്റ്ഫ്ലിക്സ്

ഒടിടി കാലത്ത് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാത്തവരായി ചുരുക്കം ചിലർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ സ്വന്തം അക്കൗണ്ടിൽ നിന്നല്ലാതെ നെറ്റ്ഫ്ലിക്സിൽ സിനിമ കാണുന്നവർക്ക് നെഞ്ചിടിപ്പ് കൂട്ടുന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. പാസ് വേർഡ് ഷെയർ ചെയ്തുള്ള ഉപയോഗം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നെറ്റ്ഫ്ലിക്സ്.

മറ്റൊരാളുടെ അക്കൗണ്ടിൽ നെറ്റ്ഫ്ലിക്സിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഇനി മുതൽ ഇങ്ങനെയൊരു സന്ദേശം കണ്ടേക്കാം. “ഈ അക്കൗണ്ടിന്റെ ഉടമ നിങ്ങൾ അല്ലെങ്കിൽ, ഇനിയും നെറ്റ്ഫ്ലിക്സ് കാണാൻ നിങ്ങൾക്ക് സ്വന്തമായി അക്കൗണ്ട് ആവശ്യമാണ്”. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും നെറ്റ്ഫ്ലിക്സ് പറയുന്നു. ഏതാനും അക്കൗണ്ടുകളിൽ മാത്രമാണ് ഇപ്പോൾ മാറ്റമുള്ളത്. ഘട്ടംഘട്ടമായി എല്ലാവരിലും പുതിയ സന്ദേശമെത്തും. ഉപയോക്താക്കൾക്ക് സ്വന്തം അക്കൗണ്ടാണെന്ന് തെളിയിക്കാൻ മെയിൽ വഴിയോ ടെക്സ്റ്റ് മെസേജ് ആയോ ഒരു കോഡ് ലഭിക്കുമെന്നും നെറ്റ്ഫ്ലിക്സ് പറഞ്ഞു.

Read Also : മറ്റൊരാളുടെ അക്കൗണ്ടിൽ സിനിമ കാണുന്നവർക്ക് മുട്ടൻ പണിയുമായി നെറ്റ്ഫ്ലിക്സ്

നിലവിൽ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരായി നിരവധി പേരുണ്ടെങ്കിലും ഇതിൽ ഭൂരിഭാഗവും മറ്റുള്ളവരുടെ അക്കൗണ്ടുകളിൽ നിന്നാണ് കാണുന്നത്. അമേരിക്കയിൽ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരിൽ 40 ശതമാനം പേർ മറ്റുള്ളവരുടെ അക്കൗണ്ടിൽ നിന്നാണ് കാണുന്നതെന്ന് സർവേ ഉണ്ടായിരുന്നു. ഫെബ്രുവരിയിൽ നടത്തിയ മറ്റൊരു പഠനത്തിൽ 72 ശതമാനം ആളുകൾ തങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകുന്നതായി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button