COVID 19Latest NewsNewsIndia

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 20,000 ത്തിലധികം കോവിഡ് കേസുകൾ

ന്യൂഡൽഹി: വീണ്ടും തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 20 ,000 ത്തിലധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യത്ത് ഇന്നലെ 23 ,285 പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 1 ,13 ,08 ,846 ആയി ഉയർന്നിരിക്കുന്നു.

ഇന്നലെ മാത്രം 117 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1 ,58 ,306 ആയി ഉയർന്നിരിക്കുന്നു. നിലവിൽ 1 ,97 ,237 പേർ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ 15 ,157 പേർ രോഗമുക്തരായി. നിലവിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം രണ്ടര കോടി കടന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button