KeralaLatest NewsNews

25 വര്‍ഷത്തിന് ശേഷം പുനലൂര്‍ മണ്ഡലം തിരിച്ചു പിടിക്കാനൊരുങ്ങി യു ഡി എഫ് ; സീറ്റ് മുസ്ലിം ലീഗിന് തന്നെ

25 വര്‍ഷത്തിന് ശേഷം പുനലൂര്‍ മണ്ഡലം തിരിച്ചു പിടിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ മുസ്ലിം ലീഗ് മത്സരിച്ച പുനലൂരില്‍ ഇത്തവണയും ലീഗ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കും.

Read Also : അ​മി​ത് ഷാ ​വ​ന്നാ​ലും നേമത്ത് എ​ല്‍​ഡി​എ​ഫ് തന്നെ വിജയിക്കുമെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

പുനലൂര്‍ മുനിസിപ്പാലിറ്റിയും പത്തനാപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂര്‍, കരവാളൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍ എന്നീ പഞ്ചായത്തുകളും അടങ്ങിയ നിയമസഭാമണ്ഡലമാണ് പുനലൂര്‍. 2006 മുതല്‍ സി.പി.ഐയിലെ കെ. രാജുവാണ് ഈ മണ്ഡലത്തില്‍ നിന്നു വിജയിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക അല്‍പ്പം മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പുനലൂര്‍, ചടയമംഗലം, പേരാമ്പ്ര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button