
തിരുവനന്തപുരം: നേമത്ത് ഉമ്മന്‍ ചാണ്ടിയല്ല അമിത് ഷാ വന്നാലും എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കാനില്ലെന്ന് ഹൈക്കമാന്റിനെ അറിയിച്ചത് അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശിവന്‍കുട്ടി ആയതിനാല്‍ ആണെന്നും കോടിയേരി പറഞ്ഞു.
Read Also : നേമം നിയമസഭാ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി
എല്‍ഡിഎഫ് തിരുവനന്തപുരം ലോകസഭയില്‍ കരുണാകരനെ പരാജയപ്പെടുത്തിയവരാണ്. നേമത്തെക്കുറിച്ച് നന്നായി ഉമ്മന്‍ ചാണ്ടിക്ക് അറിയാമെന്നും കോടിയേരി പറഞ്ഞു. രമേശ് ചെന്നിത്തലയും നേമത്തേയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ബിജെപി ശ്രമിക്കുന്നത് കേരളം ഗുജറാത്താക്കാനാണെന്നും ദേശീയ നേതാവ് രാഹുല്‍ ഗാന്ധി ആ ബിജെപിയെ നേരിടുന്നത് കടലില്‍ ചാടിയാണോയെന്നും കോടിയേരി പരിഹസിച്ചു.
Post Your Comments