KeralaLatest NewsNews

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. 27 സീറ്റിൽ 24 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പുനലൂരോ ചടയമംഗലമോ ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും, അത് തീരുമാനിച്ചാൽ അവിടത്തെ സ്ഥാനാർത്ഥിയെയും, പേരാമ്പ്രയിലെ സ്ഥാനാർത്ഥിയെയും പിന്നീട് പ്രഖ്യാപിക്കുമെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു.

Read Also :  35 സീറ്റുകള്‍ മതി സര്‍ക്കാരുണ്ടാക്കാനെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയില്‍ ഭീതിപൂണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ :

മലപ്പുറം : പി. ഉബൈദുല്ല

കൂത്തുപറമ്പ് : പൊട്ടൻകണ്ടി അബ്ദുള്ള

കുറ്റ്യാടി : പാറക്കൽ അബ്ദുള്ള

മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്

കാസർഗോഡ് : എൻഎ നെല്ലിക്കുന്ന്

അഴീക്കോട് : കെ.എം ഷാജി

കോഴിക്കോട് സൗത്ത് : അഡ്വ. നൂർബീന റഷീദ്

കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രൻ)

തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്

വള്ളിക്കുന്ന് : പി. അബ്ദുൽ ഹമീദ് മാസ്റ്റർ

കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം

ഏറനാട് : പി. കെ ബഷീർ

മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്

തിരൂർ : കുറുക്കോളി മൊയ്തീൻ

ഗുരുവായൂർ : അഡ്വ. കെ.എൻ.എ. ഖാദർ

തിരൂരങ്ങാടി : കെ.പി.എ. മജീദ്

കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂർ

കൊടുവള്ളി : ഡോ. എം.കെ. മുനീർ

കോങ്ങാട് : യു.സി. രാമൻ

മണ്ണാർക്കാട് : അഡ്വ. എൻ. ഷംസുദ്ദീൻ

പെരിന്തൽമണ്ണ : നജീബ് കാന്തപുരം

താനൂർ : പി.കെ. ഫിറോസ്

കോട്ടക്കൽ : കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ

മങ്കട : മഞ്ഞളാംകുഴി അലി

വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button