ന്യൂഡല്‍ഹി :ഇന്ത്യ അധികകാലം ഒരു ജനാധിപത്യ രാജ്യമായിരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ ഇപ്പോൾ പാകിസ്ഥാനെപ്പോലെ സ്വേച്ഛാധിപത്യ ഭരണമാണെന്നും അയൽരാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ് എന്നിവയെക്കാളും മോശമാണെന്നുമുള്ള സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
മോദി സർക്കാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യദ്രോഹം, മാനനഷ്ടം, ഭീകരവാദം എന്നിവ സംബന്ധിച്ച നിയമങ്ങൾ വിമർശകരെ നിശബ്ദരാക്കാൻ ഉപയോഗിക്കുന്നു. ഉദാഹരണമായി ബി.ജെ.പി സർക്കാർ ഇതുവരെ 7000 ത്തോളം പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇതിൽ ഭൂരിഭാഗവും ഭരണകൂടത്തെ വിമർശിക്കുന്നവർക്കെതിരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also : ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടരുത്, യുഡിഎഫ് വിജയിക്കണം : എംഎൻ കാരശ്ശേരി
എന്‍ജിഒ ആയ ഫ്രീഡം ഹൗസിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇന്ത്യയെ സ്വതന്ത്ര രാജ്യത്തില്‍ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി തരംതാഴ്ത്തിയിരുന്നു. 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയില്‍ രാഷ്ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഇല്ലാതായെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെതിരേ ഇന്ത്യ ശക്തമായി വിയോജിച്ചിരുന്നു.
Post Your Comments