ജയ്പൂര്‍: മഹാശിവരാത്രിയോട് അനുബന്ധിച്ച് നടന്ന ചടങ്ങുകള്‍ക്കിടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച വിശ്വാസികള്‍ തളര്‍ന്നുവീണു. രാജസ്ഥാനിലെ ദുന്‍ഗാര്‍പൂര്‍ ജില്ലയിലെ അസ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഏകദേശം 60-70 വിശ്വാസികള്‍ ബോധരഹിതരായെന്ന് അസ്പൂരിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് കരുതുന്നത്. ഈ സംഖ്യ ഇനിയും ഉയരാമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അവശരായവരെ നാല് ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രസാദത്തിന്റെ സാംപിളും രോഗികളില്‍നിന്ന് ശേഖരിച്ച സ്രവങ്ങളും വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.
read also: കടകംപള്ളിയെ തള്ളി സിപിഎം: ശബരിമല നിലപാടില്‍ യാതൊരു മാറ്റമില്ലെന്ന് വിജയരാഘവന്
ആശുപത്രികളില്‍ മെഡിക്കല്‍ സംഘങ്ങള്‍ ക്യാംപ് ചെയ്താണ് സാംപിളുകള്‍ ശേഖരിച്ചത്. അതേസമയം മനഃപൂർവ്വം ആരെങ്കിലും വിഷം കലർത്തിയതാണോ എന്ന അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
Post Your Comments