COVID 19Latest NewsNewsOmanGulf

ഒമാനിൽ ഹോം ഡെലിവറി സേവനങ്ങൾക്ക്​ ഇളവ്

മസ്​കത്ത്​: ഒമാനിലെ വാണിജ്യ ​സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ ഒരാഴ്​ച പിന്നിട്ടപ്പോൾ ഇളവുകളുമായി സുപ്രീം കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നു. ഹോം ഡെലിവറി സേവനങ്ങൾക്ക്​ ഇളവ്​ നൽകിയതായി ഒമാൻ ടെലിവിഷൻ റിപ്പോർട്ട്​ ചെയ്തിരിക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ രാത്രി എട്ടിന്​ ശേഷം സ്ഥാപനങ്ങൾക്ക് ​ ഹോം ഡെലിവറി സേവനങ്ങൾ നടത്താവുന്നതാണ്​. ഇതോടൊപ്പം ഇന്ധന സ്​റ്റേഷനുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ടയർ വിൽപന, ടയർ അറ്റകുറ്റപ്പണി സ്​ഥാപനങ്ങൾക്കും രാത്രി പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്​.

കൊറോണ വൈറസ് രോഗ​ വ്യാപനം കണക്കിലെടുത്ത്​ വ്യാപാര വാണിജ്യ സ്​ഥാപനങ്ങൾ രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചുവരെ അടച്ചിടണമെന്ന നിർദേശം കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ പ്രാബല്ല്യത്തിൽ വന്നത്​. ഈ മാസം 20 വരെയാണ്​ അടച്ചിടൽ പ്രാബല്ല്യത്തിലുള്ളത്​. ഇന്ധന സ്​റ്റേഷനുകൾ, സ്വകാര്യ ഫാർമസികൾ എന്നിവക്ക്​ ഇളവ്​ ഉണ്ട്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button