Latest NewsNewsIndia

യുവാക്കളോട് ഭഗവത് ഗീത വായിക്കാൻ നിർദേശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : യുവാക്കളോട് ഭഗവത് ഗീത വായിക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേഗതയാര്‍ന്ന ജീവിതത്തിനിടയില്‍ ഗീത വായിക്കുന്നത് നിങ്ങള്‍ക്ക് മരുപ്പച്ചയാണ്. ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ ഘട്ടങ്ങളിലേക്കുള്ള പ്രായോഗിക നിര്‍ദേശമാണ് ഗീതയെന്നും മോദി പറഞ്ഞു.

സ്വാമി ചിത്ഭവാനന്ദയുടെ ഭഗവത് ഗീത നിരൂപണങ്ങളുടെ ഇ ബുക്ക് പ്രകാശനം ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ചിന്തിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും ഗീത പ്രചോദനമാകും. സംവാദങ്ങള്‍ക്ക് ധൈര്യമേകുകയും തുറന്ന മനസ്സോടെ ചര്‍ച്ച നടത്താന്‍ സഹായിക്കുകയും ചെയ്യും.

Read Also : ഇരുപതുകാരിക്ക് 19കാരൻ രണ്ടാം ഭർത്താവ്; ആദ്യബന്ധത്തിലെ മകളെ ‘സാത്താൻ സേവ’ നടത്തി കൊലപ്പെടുത്തി

ഗീതയാല്‍ പ്രചോദിതരായവര്‍ എല്ലായ്‌പ്പോഴും പ്രകൃതി സ്‌നേഹികളും ജനാധിപത്യ ബോധമുള്ളവരുമാകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമകൃഷ്ണ തപോവനം ആശ്രമത്തിന്റെ അധിപനായ സ്വാമി ചിത്ഭാവനാന്ദ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗീതയെക്കുറിച്ചുള്ള നിരൂപണം അഞ്ച് ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. വിവിധ ഭാഷകളിലേക്കും പുസ്തകം തര്‍ജിമ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button