
ഭോപ്പാൽ : അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയുടെ കയ്യും കാലും വെട്ടി ഭർത്താവ്. മധ്യപ്രദേശിലെ ഭോപ്പാലിൽ ചൊവ്വാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. പ്രീതം സിങ് സിസോദിയ(32) എന്നയാളാണ് ഭാര്യയെ ആക്രമിച്ചത്. സംഗീത എന്നാണ് ഭാര്യയുടെ പേര്. ഇൻഡോറിലുള്ള ഫാക്ടറിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു സംഗീത. ഭോപ്പാലിലെ ഹോഷങ്കാബാദ് സ്വദേശിയാണ് ഇയാൾ.
പ്രായപൂർത്തിയാകാത്ത മകനൊപ്പമായിരുന്നു പ്രീതം സിങ് താമസിച്ചിരുന്നത്. ഇൻഡോറിൽ ജോലിയുള്ള ഭാര്യ ആഴ്ച്ചയിലെ അവധി ദിവസങ്ങളിലാണ് വീട്ടിൽ എത്തിയിരുന്നത്. ചൊവ്വാഴ്ച്ച രാത്രി 11.30 ഓടെ മദ്യപിച്ച് വീട്ടിലെത്തിയ പ്രീതം കോടാലി ഉപയോഗിച്ച് ഭാര്യയുടെ വലതു കാലും വലതു കൈയ്യും കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു. നിലവിളി കേട്ട് എത്തിയ അയല്‍വാസികളാണ് കൈയ്യും കാലും അറ്റ നിലയിൽ സംഗീതയെ കാണുന്നത്. ഭാര്യയുടെ തലവെട്ടും എന്ന കൊലവിളി നടത്തി കയ്യിൽ കോടാലിയുമായി നിൽക്കുകയായിരുന്നു പ്രീതം സിങ്. അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
Read Also : അഞ്ച് മന്ത്രിമാര്‍ ഔട്ട്, സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ച് ഡോക്ടര്‍മാരും പി.എച്ച്.ഡിക്കാരും
പൊലീസെത്തിയാണ് പ്രീതം സിങ്ങിനെ പിടിച്ചു മാറ്റുന്നത്. സംഗീതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിലെ അവസ്ഥയിൽ യുവിതയുടെ കൈയ്യും കാലും പൂർവ സ്ഥിതിയിൽ ആക്കാനാകുമോ എന്ന് പറയാനികില്ലെന്ന് ഡോക്ടർമാർ പറയുന്നു. പ്രീതമിനെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അതേസമയം, കുഞ്ഞിനെ ആവശ്യപ്പെട്ട് സംഗീതയുടെ മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments