Latest NewsKeralaIndiaNews

‘ബിജെപിക്ക് എന്നേ അയോദ്ധ്യക്ഷേത്രം പണിയാമായിരുന്നു? പക്ഷേ കോടതിവിധിക്ക് വേണ്ടി കാത്തിരുന്നു; അതാണ് ബിജെപിയുടെ പദ്ധതി’

ബിജെപിയുടെ പദ്ധതിയെ കുറിച്ച് ഷാജഹാൻ

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുകയാണ്. വമ്പൻ പദ്ധതികളുമായി ബിജെപി മുന്നിൽ തന്നെയുണ്ട്. കേരളത്തിൽ ബിജെപി പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വലുതാണെന്ന് കെ എം ഷാജഹാൻ. ബിജെപിയുടെ പദ്ധതി എങ്ങനെയുള്ളതാണെന്ന് അറിയണമെങ്കിൽ ബാബറി മസ്ജിദ് കേസും ബംഗാളും നോക്കിയാൽ മതിയെന്ന് ഷാജഹാൻ പറയുന്നു. വർഷങ്ങൾക്ക് മുൻപ് തന്നെ കൃത്യമായ പദ്ധതി തയ്യാറാക്കി അതിനനുസരിച്ച് ഓരോ വർഷവും കരുക്കൾ മാറ്റിയും പുതിയ നീക്കങ്ങൾ നടത്തിയുമാണ് ബിജെപി ഇന്ന് കാണുന്ന തരത്തിലേക്ക് ഉയർന്നത്. 1996 ലാണ് ബാബറി മസ്ജിദ് കേസ് നടന്നത്. അവർക്ക് എന്നേ അയോദ്ധ്യക്ഷേത്രം പണിയാമായിരുന്നു. പക്ഷേ ബിജെപി അതിനു തയ്യാറായില്ല. ഇരുപത് പതിറ്റാണ്ടുകളോളം കാത്തിരുന്ന് കോടതി വിധി വന്നപ്പോഴാണ് അവർ അതിനു തയ്യാറായതെന്ന് ഷാജഹാൻ പറയുന്നു.

Also Read:അടവുകളും നയങ്ങളും മാറ്റി നേതാക്കൾ; വിശ്വാസികളെ പുറംകാൽ കൊണ്ട് തൊഴിച്ച സിപിഎമ്മിന് ‘തലതിരിയുന്ന’തിൻ്റെ കാരണം

പശ്ചിമബംഗാളിൽ അഞ്ച് ടേമും ഭരിച്ച സിപിഎമ്മിനെ ചവച്ച് തുപ്പിക്കളഞ്ഞ ബിജെപിക്ക് കേരളത്തിലെ സിപിഎം അത്ര വലിയ കാര്യമല്ലെന്ന് ഷാജഹാൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഷാജഹാൻ്റെ വാക്കുകൾ ഇങ്ങനെ:

‘ബിജെപിയുടെ പദ്ധതി വളരെ വലുതാണ്. 1996 ലാണ് ബാബറി മസ്ജിദ് കേസ് നടന്നത്. അവർക്ക് എന്നേ അയോദ്ധ്യക്ഷേത്രം പണിയാമായിരുന്നു. ആരായിരുന്നു എതിർക്കാനുള്ളത്? ആരും എതിർക്കില്ലായിരുന്നു. പക്ഷേ അവർ എത്ര വർഷം കാത്തിരുന്നു. അവർ കോടതിയെ കൊണ്ട് തീരുമാനം എടുപ്പിച്ചു. അവർക്ക് വർഗീയ ലഹള ഉണ്ടാക്കാമായിരുന്നു. ഏത് മുസ്ളീംസിനാണ് എതിർക്കാൻ കഴിയുക? പറ്റില്ലായിരുന്നു. പക്ഷേ അവർ രണ്ട് മൂന്ന് പതിറ്റാണ്ട് കാത്തിരുന്നു. അതാണ് അവരുടെ പദ്ധതി. ആദ്യത്തെ ഭരണം വന്നപ്പോൾ മോദി എന്താണ് പറഞ്ഞത്? വികസനവും ക്ഷേമവും മാത്രമേ പറഞ്ഞിട്ടുള്ളു. ഒരു വർഗീയതും പറഞ്ഞിട്ടില്ല. രണ്ടാമത് വന്നപ്പോൾ എന്ത് ചെയ്തു? കശ്മീരിനെ വെട്ടിക്കളഞ്ഞു. പൗരത്വ നിയമം കൊണ്ടുവന്നു, കൊവിഡ് ഇല്ലായിരുന്നെങ്കിൽ ഏകീകൃതസിവിൽ കോഡ് നടപ്പിലാക്കിയേനെ’.

Also Read:ലൈംഗികബന്ധം വേദനാജനകമോ? നിസാരമായി തള്ളിക്കളയരുത്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

‘അവരുടെ നേതാവിനൊക്കെ നല്ല വിദ്യാഭ്യാസമുണ്ട്. ദത്താത്രേയ ഹോസബള എന്നൊരു നേതാവുണ്ട്, അവർക്ക്. ആ നേതാവിന് മൂന്ന് പിഎച്ച്ഡിയുണ്ട്. വിവാഹം പോലും കഴിക്കാതെ ചെറിയൊരു മുറിയിൽ ജീവിക്കുകയാണ്. എന്തിനാണെന്നറിയാമോ? ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാൻ. കേരളത്തിൽ നിന്നും വി മുരളീധരൻ, കുട്ടികളില്ല അവർക്ക്. അതുപോലെയുള്ളവരാണ് ബിജെപിയിൽ ഉള്ളവർ. പശ്ചിമബംഗാളിൽ അഞ്ച് ടേമും ഭരിച്ച സിപിഎമ്മിനെ എടുത്ത് ചവച്ച് തുപ്പിക്കളഞ്ഞില്ലെ? 48 ശതമാനം വോട്ട് ഉണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോൾ 8 ശതമാനം വോട്ട് അല്ലേ അവിടെയുള്ളു? ബംഗാളിലെ സിപിഎമ്മുകാരെ കൈകാര്യം ചെയ്യാമെങ്കിൽ ഈ പിണറായി വിജയനെയും ഇ പി ജയരാജനെയുമൊക്കെ അര സെക്കൻഡ് കൊണ്ട് കൈകാര്യം ചെയ്യും ബിജെപി’.- ഷാജഹാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button