NattuvarthaLatest NewsNews

തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം

തൃശ്ശൂര്‍ : തൃശ്ശൂർ ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 241 പേര്‍ കൊറോണ വൈറസിൽ നിന്നും രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2782 ആയിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശികളായ 45 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,091 ആയി ഉയർന്നു.

97,617 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 165 പേര്‍ക്കാണ് രോഗം ബാധിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 01 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button