കാൺമാനില്ലെന്നും വിദേശത്ത് ജയിലിൽ ആണെന്നുമുള്ള വിവിധ പ്രചരണങ്ങളിൽ നിറഞ്ഞു നിന്ന പി.വി അന്‍വര്‍ എം.എല്‍.എ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്ന് തിരികെ നാട്ടിലെത്തി. എം.എല്‍.എയ്‌ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തിനെതിരെ പരാതിയുമായി കെ.എസ്.യു. സ്വീകരണത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാണ് പരാതി.
എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ എം.എല്‍.എ ക്വാറന്റൈനില്‍ പോകാതെ ജനമദ്ധ്യത്തിലിറങ്ങുകയും സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്‌തു എന്ന് പരാതിയില്‍ പറയുന്നു. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുത്തൂരാണ് ആരോഗ്യമന്ത്രിയ്‌ക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയത്.
എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കണമെന്നും അന്‍വറിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്നുമാണ് ആവശ്യം. എം.എല്‍.എയെ സ്വീകരിക്കാന്‍ നൂറ്കണക്കിന് ഇടത്പക്ഷ പ്രവര്‍ത്തകരാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
Post Your Comments