ഇംഗ്ലണ്ടിനെതിരായ ടി20 ആരംഭിക്കാനിരിക്കെ ഐസിസിയുടെ പുതിയ ടി20 റാങ്കിങിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പര വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. പുതിയ ടി20 റാങ്കിങിൽ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. പുതിയ റേറ്റിങ് പ്രകാരം ഇന്ത്യ 268 പോയിന്റും, ഇംഗ്ലണ്ടിന് 274 പോയിന്റുമാണുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയാൽ വൻ റേറ്റിങ്ങോടെ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്ത് എത്താം.
അതേസമയം, ടി20 ബാറ്റിംഗ് റാങ്കിങിൽ ഇന്ത്യയുടെ കെൽ രാഹുൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചാണ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഫിഞ്ചിന് നേട്ടമായത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലനാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആറാം സ്ഥാനം നിലനിർത്തി. ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്ടിലിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.
Post Your Comments