Latest NewsNewsInternational

പ്രവാചകന്റെ പേരും ഖുര്‍ആന്‍ വചനവും മുദ്രണം ചെയ്ത പുരാതന സ്വര്‍ണനാണയം കണ്ടെത്തി

ഹായില്‍ : പ്രവാചകന്റെ പേരും ഖുര്‍ആന്‍ വചനവും മുദ്രണം ചെയ്ത പുരാതന സ്വര്‍ണനാണയം ഹായില്‍ യൂനിവേഴ്‌സിറ്റി പഠന സംഘം കണ്ടെത്തി. ഹായിലിന് കിഴക്ക് പുരാതന നഗരമായ ഫൈദില്‍ അല്‍തനാനീര്‍ ഏരിയയില്‍ നടത്തിയ പുരാവസ്തു ഖനനത്തിലാണ് ഹായില്‍ യൂനിവേഴ്‌സിറ്റി ടൂറിസം, പുരാവസ്തു വിഭാഗം സ്വര്‍ണ നാണയം കണ്ടെത്തിയതെന്ന് ഹായില്‍ യൂനിവേഴ്‌സിറ്റി ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് അല്‍ശഹ്‌രി പറഞ്ഞു.

Read Also : കോവിഡ് വാ​ക്സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന വേ​ണ​മെ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ ഹ​ര്‍​ജി ത​ള്ളി ഹൈ​ക്കോ​ട​തി

അബ്ബാസി ഭരണവംശത്തിലെ ഖലീഫ ഹാറൂന്‍ അല്‍റശീദിന്റെ കാലത്തെ ദീനാര്‍ ആണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്. സ്വര്‍ണ നാണയത്തിന് നാലു ഗ്രാം തൂക്കമുണ്ട്. ഹിജ്‌റ 180 ലാണ് നിര്‍മിച്ചതെന്ന് മുദ്രണം ചെയ്തിട്ടുണ്ട്. നാണയത്തിന്റെ ഒരു വശത്ത് മധ്യത്തിലായി സത്യസാക്ഷ്യവാക്യവും ഇതിനു ചുറ്റുമായി ഖുര്‍ആനിക സൂക്തവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. മുഹമ്മദ് അല്‍ശഹ്‌രി പറഞ്ഞു. നാണയത്തിന്റെ മറുവശത്ത് പ്രവാചകന്റെ പേരും ജഅ്ഫര്‍ എന്നും മുദ്രണം ചെയ്തിട്ടുണ്ട്. ഖലീഫ ഹാറൂന്‍ അല്‍റശീദിന്റെ മന്ത്രിയായിരുന്ന ജഅ്ഫര്‍ ബിന്‍ യഹ്‌യ അല്‍ബര്‍മകിയെ സൂചിപ്പിച്ചാകും നാണയത്തില്‍ ജഅ്ഫര്‍ എന്ന് മുദ്രണം ചെയ്തത് എന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button