Latest NewsIndia

ഇന്ധന വിലവർധന : മാര്‍ച്ച്‌ 26ന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്ന് സമരം നടത്തുന്ന കർഷകർ

നിയമത്തില്‍ വേണമെങ്കില്‍ ഭേദഗതി വരുത്താമെന്നും പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

കേന്ദ്രസര്‍ക്കാരിന്റെ ഇന്ധന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മാര്‍ച്ച്‌ 26ന് രാജ്യ വ്യാപകമായി ബന്ദ് നടത്താനൊരുങ്ങി കർഷക സമിതി. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം നാല് മാസം പൂര്‍ത്തിയാകുന്ന ദിവസമാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. 2020 നവംബര്‍ 26നാണ് ദല്‍ഹി അതിര്‍ത്തിയില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം തുടങ്ങിയത്.

കര്‍ഷകരുടെ പ്രതിഷേധം 100 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കര്‍ഷകരുടെ പേരിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരം ഒഴിഞ്ഞുപോകില്ലെന്ന് ഉറപ്പായതോടെ കേന്ദ്രം ഇതിനെ അവഗണക്കുകയാണ്.  നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് ഇവരുടെ തീരുമാനം. എന്നാല്‍ നിയമത്തില്‍ വേണമെങ്കില്‍ ഭേദഗതി വരുത്താമെന്നും പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

read also: പിറവത്തെ ഇടത് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ് സിപിഐഎം വിടുന്നു; ചേരുന്നത് ഈ പാർട്ടിയിൽ

നേരത്തെ 2020 ഡിസംബര്‍ 8 ന് എ കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇത് വലിയ വിജയം കണ്ടിരുന്നില്ല. ഇടതു മുന്നണി, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ നൽകിയെങ്കിലും ബന്ദ് പേരിന് മാത്രമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button