യൂറോപ്പ ലീഗിന്റെ ആദ്യപാദ പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എസി മിലാനെ നേരിടും. രാത്രി പതിനൊന്നരയ്ക്ക് യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിലാണ് മത്സരം. പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫുട്ബോളിലെ വമ്പന്മാർ നേർക്കുനേർ ഏറ്റുമുട്ടുന്നത്. 2010ൽ അവസാനം ഏറ്റുമുട്ടിയപ്പോൾ യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളിന് മിലൻ തോൽപിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച ആത്മവിശ്വാസവുമായാണ് യുണൈറ്റഡ് ഇന്ന് ഇറ്റാലിയൻ ക്ലബ്ബിനെ നേരിടാൻ ഇറങ്ങുന്നത്.
അതേസമയം, പരിക്കേറ്റ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇന്ന് മിലാൻ നിരയിൽ കളിച്ചേക്കില്ല. നേരത്തെ യുണൈറ്റഡിന്റെ താരമായിരുന്നു ഇബ്രാഹിമോവിച്ച്. സീരി എയിൽ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മിലാന് ഇന്ന് ജയിച്ചേ തീരു. സീരി എയിൽ 26 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുള്ള ഇന്റർ മിലനാണ് പട്ടികയിൽ ഒന്നാമത്. 26 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി എസി മിലാൻ രണ്ടാം സ്ഥാനത്തും തുടരുന്നു.
Post Your Comments