ബിഗ്ബോസിൽ ചർച്ചയാകുന്നത് സൂര്യയുടെ പ്രണയമാണ്. തനിക്ക് ഈ ഹൗസിനുള്ളിൽ ഒരാളോട് ഒരിഷ്ടമുണ്ടെന്ന് വെളിപ്പെടുത്തിയ സൂര്യ അത് പ്രണയമല്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ, പലരോടായി മണിക്കുട്ടനോട് പ്രണയമാണെന്ന് സൂര്യ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ എപ്പിസോഡിൽ സൂര്യ മണിക്കുട്ടന് ഒരു കവിതയും എഴുതി നൽകിയിരിന്നു. പ്രണയലേഖനമാണെന്നായിരുന്നു അഡോണി ഇതിനെ വിശേഷിപ്പിച്ചത്. ഡിമ്പലുമായുമായിട്ടുള്ള മണിക്കുട്ടൻ്റെ സൗഹൃദം സൂര്യയ്ക്ക് അത്ര ഇഷ്ടമാകുന്നുമില്ലെന്ന് വേണം കരുതാൻ. ഇരുവരേയും തെറ്റിക്കാനുള്ള ശ്രമവും സൂര്യ നടത്തുന്നുണ്ട്.
Also Read:യുവതിയുടെ മൂക്കിലിടിച്ച് ചോര വരുത്തിയ ഡെലിവറി ബോയി അറസ്റ്റിൽ
കേരളത്തിലെ ആദ്യത്തെ വനിത ഡിജെകളില്‍ ഒരാളാണ് ബിഗ് ബോസ്സ് മത്സരാർത്ഥിയായ സൂര്യ മോഡല്‍ രംഗത്തും സജീവമാണ്. ആര്‍ജെയായും സൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. പൊതുവെ പാവം ഇമേജാണ് സൂര്യയ്ക്ക് ബിഗ് ബോസ് വീടിനുള്ളിലുള്ളത്. എന്നാൽ, അത്ര പാവമല്ലെന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.
‘നാളെ ഞാന്‍ പോകുമോ എന്നറിയില്ല. പോയാല്‍ അത് പറയാതെ പോയ പ്രണയമായിട്ട് ഈ ബിഗ് ബോസിനുള്ളില്‍ അവശേഷിക്കും. പുറത്ത് വച്ച് എന്തായാലും പറയില്ല. ഉള്ള സൗഹൃദം കളയാന്‍ വയ്യ. ആരാണെന്ന് പറയില്ല. ക്ലൂവും തരില്ല എന്നായിരുന്നു’ സൂര്യ ഇതിനെ കുറിച്ച് ആദ്യം പറഞ്ഞത്. ഇഷ്ടമാണെന്ന് മണിക്കുട്ടനോട് സൂര്യ തുറന്നു പറയുന്നുണ്ട്. ചിരിച്ച് കൊണ്ട് കേട്ട മണിക്കുട്ടൻ കൃത്യമായ ഒരു മറുപടിയും സൂര്യയ്ക്ക് നൽകിയില്ല.
Post Your Comments