
ബംഗ്ലാദേശിൽ നിന്ന് ആദ്യമായി ട്രാൻസ്ജെൻഡർ വാർത്ത അവതാരക. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് തഷ്ണുവാ അനൻ ഷിഷിർ സ്ക്രീനിനു മുന്നിൽ അവതാരകയായെത്തിയത്.
തുടക്കത്തിൽ ഭയം തോന്നിയിരുന്നുവെങ്കിലും പതിയെ താൻ സ്വാഭാവികമായി വായിക്കാൻ തുടങ്ങിയെന്ന് തഷ്ണുവാ പറയുന്നു. വാർത്ത വായിച്ചു കഴിഞ്ഞയുടൻ തഷ്ണുവയുടെ നേർക്ക് ഇരുവശത്തുമുള്ള സ്ത്രീകൾ പുഷ്പങ്ങൾ നീട്ടുന്നതും കാണാം.
വാർത്ത വായിച്ചു തീർന്നപ്പോഴേക്കും താൻ സന്തോഷം കൊണ്ട് കരഞ്ഞുപോയെന്നും തനിക്ക് ലഭിച്ച ഈ അംഗീകാരം ട്രാൻസ്ജെൻഡർ സമുദായത്തിന് കൂടുതൽ സ്വീകാര്യത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തഷ്ണുവ പറയുന്നു.
Post Your Comments