KeralaNattuvarthaLatest NewsNewsIndia

മേനകയും ബി ജെ പി ക്ക് വേണ്ടി മത്സരരംഗത്ത് ; സുരേഷ് ഗോപിയുടെ കാര്യം കേന്ദ്രത്തിന്റെ കയ്യിൽ

സംസ്ഥാനത്തെ ബി ജെ പി സ്ഥാനാർത്ഥികളുടെ പട്ടികയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. കുമ്മനം രാജശേഖരന്‍ നേമത്തും വി.വി രാജേഷ് വട്ടിയൂര്‍ക്കാവിലുമായിരിക്കും മത്സരിക്കുക. പ്രമുഖരായവരെതന്നെ കളത്തിൽ ഇറക്കാനാണ് ബി ജെ പി കേരള നേതൃത്വത്തിന്റെ തീരുമാനം. നടൻ സുരേഷ് ഗോപി മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും എന്നാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. എന്നാൽ നടി മേനക സുരേഷും സാധ്യതാ പട്ടികയിലുണ്ട്. പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും കഴക്കൂട്ടത്ത് ടി.പി സെന്‍കുമാറും മത്സരിച്ചേക്കും. ബി.ജെ.പി സംസ്ഥാന നേതൃത്വം കൈമാറുന്ന പട്ടികയില്‍ കേന്ദ്ര പാര്‍ലമെന്‍ററി കമ്മറ്റി അന്തിമ തീരുമാനമെടുക്കും. അതിൽ തിരഞ്ഞെടുത്തവരെയാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ബി ജെ പി നിയോഗിക്കുന്നത്.

Also Read:സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചു

തൃശൂര്‍ അതിരൂപത ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷിയും വി.മുരളീധരനും ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുകാര്യങ്ങളാണ് സംസാരിച്ചതെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ഇരുകൂട്ടരും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിന്റെ ഫലം കണ്ട് തന്നെ അറിയേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button