Latest NewsKeralaNews

നടി ഖുശ്ബുവിന് സീറ്റില്ല; പാര്‍ട്ടിക്കു വേണ്ടിയാണ് പ്രചരണത്തിനിറങ്ങിയതെന്ന് താരം

പിഎംകെയ്ക്ക് സീറ്റ് നല്‍കിയ സംഭവത്തിൽ പ്രതികരണമറിയിച്ച് ഖുശ്ബു

ചെന്നൈ: ചെപ്പോക്ക് നിയമസഭാ മണ്ഡലത്തിൽ സീറ്റ് ലഭിക്കാതെ നടി ഖുശ്ബു. അണ്ണാ ഡിഎംകെ മണ്ഡലം പിഎംകെയ്ക്ക് നല്‍കിയതോടെയാണ് ഖുശ്ബുവിന് സീറ്റ് നിഷേധിക്കപ്പെട്ടത്. ഡിഎംകെ അധ്യക്ഷനായിരുന്ന എം കരുണാനിധി മത്സരിച്ചിരുന്ന മണ്ഡലമാണ് ചെപ്പോക്ക്. മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി ഖുശ്ബു വലിയരീതിയിൽ പ്രചരണം നടത്തിയിരുന്നു. ബിജെപിക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മണ്ഡലം അവസാന നിമിഷമാണ് എഐഡിഎംകെ പിഎംകെയ്ക്ക് നല്‍കിയത്. ഇതോടെയാണ്, ഖുശ്ബുവിൻ്റെ സീറ്റ് മോഹം വെറുതേയായത്.

പിഎംകെയ്ക്ക് സീറ്റ് നല്‍കിയ സംഭവത്തിൽ പ്രതികരണമറിയിച്ച് ഖുശ്ബു. പാർട്ടിക്ക് വേണ്ടിയാണ് ഇതുവരെ പ്രചരണത്തിനിറങ്ങിയതെന്നും ഒരിക്കല്‍ പോലും താനാണ് സ്ഥാനാര്‍ഥിയെന്ന് പ്രചരണവേളയിൽ ആരോടും പറഞ്ഞിരുന്നില്ലെന്നും ഖുശ്ബു പ്രതികരിച്ചു.

Also Read:ഈ 2 മണ്ഡലങ്ങൾ ബിജെപിക്ക് ഷുവർ ഹിറ്റ്; വിഐപികളെ തന്നെ കളത്തിലിറക്കും

‘മൂന്ന് മാസത്തോളം നടത്തിയ പ്രചരണത്തിലൂടെ എനിക്ക് ചേപ്പോക്കിനെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ചേപ്പോക്കുമായി എനിക്കുള്ള ബന്ധം ജീവിതാവസാനം വരെ തുടരും. പ്രചരണത്തിനിടയില്‍ ഒരിക്കല്‍ പോലും ഞാനാണ് സ്ഥാനാര്‍ഥിയെന്ന് പറഞ്ഞിരുന്നില്ല. ആരോടും എനിക്ക് വേണ്ടി വോട്ട് ചെയ്യാനും അഭ്യർത്ഥിച്ചിട്ടില്ല. മറ്റൊരു പാർട്ടിയും തനിക്ക് ജനങ്ങളോട് ഇത്ര അടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കിയിട്ടില്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം നല്‍കിയതിന് പാർട്ടിയോട് എന്നും കടപ്പെട്ടിരിക്കുന്നു’- ഖുശ്ബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button