തിരുവനന്തപുരം : കുറച്ച് ദിവസങ്ങളായി തോമസ് ഐസക്കിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ കാണുമ്പോൾ ‘മിഥുനം’ സിനിമയിലെ ”തേങ്ങ ഉടയ്ക്ക് സ്വാമീ……” രംഗമാണ് ഓർമ വരുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.
“പിണറായിക്കെതിരായ സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴി കോടതിയിലെത്തിയ ശേഷം ഐസക്കിൻ്റെ ആവേശം കൂടിയിട്ടുണ്ട്…കേന്ദ്ര അന്വേഷണ ഏജൻസികളുടെ കടിഞ്ഞാൺ എൻ്റെ കയ്യിലല്ല പ്രഫസർ…..! പിണറായിയെ ജയിലിലടയ്ക്കുന്ന ആ സുന്ദരമുഹൂർത്തം സ്വപ്നം കണ്ടുറങ്ങുന്ന താങ്കളുടെ മനോവികാരം ഞാൻ മനസിലാക്കുന്നു….”, വി മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
https://www.facebook.com/626733084089391/posts/3754338991328769/?d=n
Post Your Comments