Latest NewsNewsIndia

ഷെയിം! സീറ്റ് കിട്ടാത്തതിന് പിണങ്ങിയിരുന്ന വനിതാ എംഎൽഎയുടെ കവിളിൽ നുള്ളി തൃണമൂൽ നേതാവ്; വീഡിയോ വൈറൽ

കൊൽക്കത്ത: വാർത്താസമ്മേളനത്തിനിടെ പരസ്യമായി വനിതാ എം എൽ എയുടെ കവിളിൽ നുള്ളിയ തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനര്‍ജിയ്ക്കെതിരെ വിമർശനം. കല്യാൺ ബാനർജിക്കെതിരെ ബിജെപി ലോക്സഭാ എംപി ലോക്കറ്റ് ചാറ്റര്‍ജി രംഗത്ത് വന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഒരു വാര്‍ത്താസമ്മേളനത്തിനിടെയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് തൃണമൂൽ വനിതാ എംപിയുടെ കവിളിൽ നുള്ളിയത്. സംഭവത്തിൻ്റെ വീഡിയോ ഉള്‍പ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ലോക്കറ്റ് ചാറ്റര്‍ജിയുടെ വിമര്‍ശനം.

Also Read:സിപിഎമ്മിൽ നിന്ന് എൻഡിഎയിലേക്ക് വന്നതിന്റെ യാഥാർത്ഥകാരണം വെളിപ്പെടുത്തി പിഎസ് ജ്യോതിസ്

“ഇങ്ങനെയാണോ തൃണമൂൽ കോൺഗ്രസ് സ്ത്രീകളെ ശാക്തീകരിക്കുന്നത്” എന്നായിരുന്നു വീഡിയോ പങ്കുവെച്ചു കൊണ്ട് ലോക്കറ്റ് ചാറ്റര്‍ജി ചോദിച്ചത്. “ഇത് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനര്‍ജിയാണ്. ആ കാണുന്ന സ്ത്രീ ഇത്തവണ സീറ്റ് കിട്ടാത്തതിന് പിണങ്ങിയ ബാങ്കുര എംഎൽഎയും.” ഇത് നാണക്കേടാണ് എന്നും ലോക്കറ്റ് ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു. സംഭവത്തിൻ്റെ വീഡിയോ വൈറലായെങ്കിലും പിന്നിലെ സത്യാവസ്ഥ എന്തെന്ന് വ്യക്തമല്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനെ ഇത്തവണ ചിത്രത്തിൽ കാണാത്ത വിധമാക്കുമെന്നാണ് ബിജെപി പറയുന്നത്. അൻപതോളം വനിതാ സ്ഥാനാര്‍ഥികളാണ് ഇത്തവണ തൃണമൂലിനു വേണ്ടി മത്സരിക്കുന്നത്. മമത ബാനർജിയുടെ കാലത്താണ് ബംഗാളിൽ ഏറ്റവും അധികം സ്ത്രീകൾ ആക്രമിക്കപ്പെട്ടതെന്ന ആരോപണവും ബിജെപി ഉയർത്തുന്നുണ്ട്. മമത ബാനര്‍ജി ഭരിച്ച കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിൽ വലിയ വര്‍ധനവുണ്ടായെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button