Latest NewsKerala

സിപിഎമ്മിൽ നിന്ന് എൻഡിഎയിലേക്ക് വന്നതിന്റെ യാഥാർത്ഥ കാരണം വെളിപ്പെടുത്തി പിഎസ് ജ്യോതിസ്

അറിയാത്ത ഭാവത്തിൽ മതേതരത്വം പ്രസംഗിച്ചു കൊണ്ട് ജനങ്ങളെ സമീപിക്കുന്നതിൽ കാപട്യമില്ല എന്നാണോ?

തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എസ്.ജ്യോതിസ് ബിഡിജെഎസ് സ്ഥാനാര്‍ഥിയാകുമെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ ഇതിനു പിന്നാലെ നിരവധി വ്യാജ പ്രചാരണങ്ങളാണ് തനിക്കെതിരെ ഉണ്ടായതെന്ന് അഡ്വക്കേറ്റ് പി എസ് ജ്യോതിസ്. രാഷ്ട്രീയ പ്രവർത്തനത്തെ ഒരു വരുമാനമാർഗം ആക്കി മാറ്റാനോ എന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തോടെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വന്ന ഞാൻ രാഷ്ട്രീയത്തിൽ എനിക്കായി ഒരു കൺകണ്ട ദൈവത്തെ കണ്ടെത്തിയില്ല എന്നും ജ്യോതിസ് വ്യക്തമാക്കുന്നു.  ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജ്യോതിസ് യഥാർത്ഥ കാരണം എന്തെന്ന് വെളിപ്പെടുത്തുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

അരൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിത്വം ലഭിച്ചില്ല എന്ന കാരണത്താൽ ഞാൻ പ്രവർത്തിച്ചിരുന്ന പാർട്ടി വിട്ടു എന്ന ഒരു പ്രചരണം നടക്കുന്നു .എന്നാൽ 25 വർഷക്കാലം പ്രവർത്തിച്ച പാർട്ടിയുടെ ലോക്കൽ കമ്മിറ്റി യിൽ നിന്നും ഏരിയ കമ്മിറ്റിയിലേക്ക് ഒരു പ്രൊമോഷൻ തന്നുകൂടെ എന്ന എന്റെ അപേക്ഷയാണ് നിരസിക്കപ്പെട്ടത് എന്ന സത്യം ആരറിയുന്നു. എനിക്ക് പരാതിയില്ല…

പൊതുപ്രവർത്തനത്തിനു വേണ്ട കൈമുതൽ സത്യസന്ധതയും ആത്മാഭിമാനവും ആണ് എന്ന് ഞാൻ തിരിച്ചറിയുന്നു. എനിക്ക് ഒരു രാഷ്ട്രീയ പരമ്പര്യമില്ല എന്നു ഞാൻ പറയുമ്പോൾ സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്ക് ഉണ്ട് എന്ന് കൂടി അർത്ഥമുണ്ട്.
ഞാൻ ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരനല്ല, സ്വന്തമായി ഒരു തൊഴിൽ ചെയ്തു ജീവിക്കുന്നു എന്നു ഞാൻ അഭിമാനപൂർവം പറയുമ്പോൾ ഞാൻ 25 വർഷത്തെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും പണത്തിനും കൈക്കൂലിക്കും പിന്നാലെ പോയിട്ടില്ല എന്നു കൂടി അതിനു അർത്ഥമുണ്ട്
ഞാൻ ജനങ്ങളെ സേവിക്കാൻ ഒരുക്കമാണ് എന്നു ഞാൻ പറയുമ്പോൾ നിങ്ങൾ ആരും വിഡ്ഢികൾ അല്ല എന്ന് കൂടി ഞാൻ തിരിച്ചറിയണം.

ഓരോ രാഷ്ട്രീയ പാർട്ടി യും ഒന്നൊഴിയാതെ ഓരോ മണ്ഡലത്തിലും സ്ഥാനാർഥിയെ തീരുമാനിക്കുമ്പോൾ
ഏത് സമുദായത്തിൽ പെട്ട ആൾക്ക് ആണ് ജയസാധ്യത എന്നത് ആണ് ആദ്യം പരിഗണിക്കുന്ന വിഷയം എന്ന സത്യം മനസ്സിലാക്കാനുള്ള ബുദ്ധി ഓരോ വോട്ടർക്കും ഉണ്ട്…അത് അറിയാത്ത ഭാവത്തിൽ മതേതരത്വം പ്രസംഗിച്ചു കൊണ്ട് ജനങ്ങളെ സമീപിക്കുന്നതിൽ കാപട്യമില്ല എന്നാണോ..

ഭരണത്തിൽ എത്തുന്ന പാർട്ടി ഏതു തന്നെ ആയാലും നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വവും സമത്വവും ഇവിടെ പുലരുക തന്നെ ചെയ്യും…അങ്ങനെയെങ്കിൽ തെരെഞ്ഞെടുപ്പുകളിൽ വ്യക്തിപരമായ നന്മകൾക്കും പ്രവർത്തന പരിചയത്തിനും അല്ലെ അംഗീകാരം ലഭിക്കേണ്ടത്…
നെഞ്ചത്തു കൈ വെച്ചു എനിക്ക് പറയാൻ കഴിയും, ഞാനോ എന്റെ കുടുംബമോ എന്റെ അകന്ന ബന്ധുക്കളോ സുഹൃത്തുക്കൾ പോലുമോ ഒരു പിൻവാതിൽ നിയമനവും തേടി പോയിട്ടില്ല…ഞാൻ പ്രവർത്തിച്ച പാർട്ടിയിൽ നിന്നും യാതൊരു സാമ്പത്തിക ആനുകൂല്യ വും കൈപ്പറ്റിയിട്ടില്ല…

ഞാൻ ചെയ്യുന്ന തൊഴിലിലേക്ക് പോലും ഒരു സഹായവും ചോദിച്ചു ഒരാളുടെയും പിന്നാലെ പോയിട്ടില്ല.
ഞാൻ പ്രവർത്തിച്ച പാർട്ടി എന്നെ ഏൽപ്പിച്ച ഓരോ ഉത്തരവാദിത്വവും എന്നാൽ കഴിയും വിധം ഞാൻ ഭംഗിയാക്കി.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരു പഞ്ചായത്തിന്റെ പ്രവർത്തനത്തിന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി കൾ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണം എന്ന എന്റെ കാഴ്ച്ചപ്പാട്. അതു മാത്രമാണ് self projection അഥവാ “സ്വയം പൊങ്ങി ” എന്ന ഒരു വിമർശനം എനിക്ക് നേരെ ഉയരാൻ കാരണമായത്.

പഞ്ചായത്തിന്റെ ഭരണ നേട്ടങ്ങൾ ഒരൊറ്റ പാർട്ടി യുടേത് മാത്രം എന്നു വരുത്തുക എന്നതായിരുന്നു എനിക്ക് വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് എളുപ്പ മാർഗം…എന്നാൽ എന്നോടൊപ്പം ഭരണ സമിതിയിൽ ഉണ്ടായിരുന്ന ഒരേ മനസ്സോടെ പ്രവർത്തിച്ച എല്ലാ ജനപ്രതിനിധികൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ആ വിജയം എന്ന എന്റെ നിലപാട് ചിലർക്ക് എന്നെ അനഭിമതനാക്കി.
രാഷ്ട്രീയ പ്രവർത്തനത്തെ ഒരു വരുമാനമാർഗം ആക്കി മാറ്റാനോ എന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തോടെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വന്ന ഞാൻ രാഷ്രീയത്തിൽ എനിക്കായി ഒരു കൺകണ്ട ദൈവത്തെ കണ്ടെത്തിയില്ല…

ഒരു പാർട്ടി ദൈവത്തിനും വേണ്ടിയുള്ള വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ തയ്യാറായതുമില്ല.
ജാതി രാഷ്ട്രീയത്തെ എല്ലാ പാർട്ടിയും മുൻ വാതിലിൽ എതിർക്കും .എന്നാൽജാതി സമുദായ പരിഗണനയ്ക്കു മാത്രമേ പിൻവാതിൽ നിയമനങ്ങൾ ലഭിക്കൂ എന്ന സത്യം തിരിച്ചറിയുമ്പോൾ അന്തസ്സായി രാഷ്ട്രീയത്തിൽ ജാതിയുണ്ട് …മതമുണ്ട് എന്നു തുറന്നു സമ്മതിച്ചു കൊണ്ട് ,എന്നാൽ അതിനെല്ലാം ഉപരിയായി ഇന്ത്യൻ ഭരണഘടന നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി ക്കു നൽകുന്ന സംരക്ഷണ കവചത്തിനു അകത്തുനിന്നുകൊണ്ടു എല്ലാവരോടും സമത്വവും സാഹോദര്യവും പുലർത്താൻ, എനിക്ക് പൊതു സമൂഹത്തിനായി ചെയ്യാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്ന ചില കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കുമോ എന്നു ഞാൻ അന്വേഷണം നടത്തുന്നതിൽ എന്താണ് തെറ്റ്?

shortlink

Related Articles

Post Your Comments

Related Articles


Back to top button