KeralaLatest NewsIndiaNews

സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയുള്ള തെരഞ്ഞെടുപ്പ് പരസ്യം; മുൻകൂർ അനുമതിയില്ലെങ്കിൽ പിടി വീഴും

സാമൂഹ്യ മാദ്ധ്യമങ്ങൾ ഉൾപ്പെടെ വിവിധ മാദ്ധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നൽകുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ടെലവിഷൻ, ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, റേഡിയോ, സാമൂഹ്യ മാദ്ധ്യമങ്ങൾ, എസ്.എം.എസ്, സിനിമാ ശാലകൾ ഉൾപ്പെടെയുള്ള ദൃശ്യ, ശ്രവ്യ മാദ്ധ്യമസങ്കേതങ്ങൾ, വോയ്‌സ് മെസേജുകൾ, ഇ പേപ്പറുകൾ, തുടങ്ങിയവയിലെ പരസ്യങ്ങൾക്കെല്ലാം മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.

പരസ്യങ്ങൾക്കുള്ള മുൻകൂർ അനുമതി ലഭ്യമാക്കുന്ന എം.സി.എം.സിയുടെ മീഡിയാ സെൽ പ്രവർത്തിക്കുന്നത് കാക്കനാട് സിവിൽ സ്റ്റേഷനിൽ ഇൻഫർമേഷൻസ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മീഡിയാ സെന്ററിലാണ്. എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ സെൽ പ്രവർത്തിക്കും. എം.സി.എം.സിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകൾ മാത്രമെ മാദ്ധ്യമ സ്ഥാപനങ്ങൾ സ്വീകരിക്കാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button