കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് അദ്ധ്യക്ഷ ഐഷേ ഘോഷിനെയും എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ദിപ്സിത ജോയിയെയും കളത്തിലിറക്കി സിപിഐഎം. ഐഷേ ഘോഷ് ജമൂരിയയില്‍ നിന്നാണ് മത്സരിക്കുക. നന്ദിഗ്രാമില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജിയ്ക്കെതിരെ സിപിഐഎം മീനാക്ഷി മുഖര്‍ജിയെ സ്ഥാനാര്‍ത്ഥിയാക്കും. ഡിവൈഎഫ് ഐ ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷയാണ് മീനാക്ഷി മുഖര്‍ജി. ഇടതുമുന്നണി ചെയര്മാന് ബിമന്‍ ബസുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
Read Also: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത; പ്രത്യേക ഓഫറുകളുമായി എമിറേറ്റ്സ്
എന്നാൽ നന്ദിഗ്രാം സീറ്റ് നേരത്തെ ഐഎസ്എഫിന് നല്‍കാനായിരുന്നു കോണ്‍ഗ്രസ്-ഇടത് സഖ്യ തീരുമാനം. മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ സിപിഐഎം മണ്ഡലം ഏറ്റെടുക്കുകയായിരുന്നു. ബിജെപിയുടെ സ്ഥാനാര്‍ത്ഥി നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരിയായിരുന്നു. 2009ല്‍ നന്ദിഗ്രാം സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് സിപി ഐയില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. 2011ല്‍ ഫിരിസ് ബിബിയിലൂടെയും 2016ല്‍ സുവേന്ദു അധികാരിയിലൂടെയും മണ്ഡലം നിലനിര്‍ത്തുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്.
Post Your Comments