
പശ്ചിമാഫ്രിക്കന്‍ ജീവിതത്തിനുള്ള കാരണമെന്തെന്ന് വ്യക്തമാക്കി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. രണ്ട് മാസത്തിലേറെയായി നില നിന്ന ദുരൂഹതയുടെ പുകമറ പൂര്‍ണമായും അവസാനിപ്പിച്ച് ആരോപണങ്ങൾക്കെല്ലം വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് അൻവർ. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് പിവി അന്‍വറിന്റെ വിശദീകരണം. എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ മിറാക്കിള്‍ പോലെയാണ് ആഫ്രിക്കയില്‍ നിന്നുള്ള സാധ്യത തുറന്നതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നു. സ്വര്‍ണ-വജ്ര ഖനനത്തിനാണ് പശ്ചിമ ആഫ്രിക്കയില്‍ പോയത്. എല്ലാ വര്‍ഷവും നടത്തുന്ന ഉംറ യാത്രയില്‍ നിന്നുണ്ടായ ബന്ധമാണ് ആഫ്രിക്കയിലെ ഖനന ഇടപാടിലേക്ക് വഴി തുറന്നതെന്നും പി.വി അന്‍വര്‍ പറഞ്ഞു.
ഉംറ തീർത്ഥാടന യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് അവിടെ ഖനനത്തിന് ക്ഷണിച്ചത്. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള 200 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ഖനനം നടത്തുന്നത്. 750 ഡോളര്‍ മുതല്‍ 5000 ഡോളര്‍ വരെ ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ അവിടെയുണ്ട്. 20000 കോടി രുപയുടെ പദ്ധതിയാണ് സിയെറ ലിയോണില്‍ ആസൂത്രണം ചെയ്യുന്നതെന്നും ഒരു വര്‍ഷം കൊണ്ട് തന്നെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ നിന്ന് ഒന്നും തിരിച്ച് പ്രതീക്ഷിച്ചിട്ടില്ല. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്‌കറ്റു പോലും വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്ന് ഞാന്‍ എടുത്തിട്ടില്ല. നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്ക് ഒരു ലാഭവും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. എംഎല്‍എമാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മൂന്നു ലക്ഷം രൂപയുടെ ഡീസലും ട്രെയിന്‍ അലവന്‍സും അല്ലാതെ ഒരു പൈസയും സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.
Post Your Comments