ന്യൂഡല്‍ഹി : ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് സന്തോഷകരമാകുന്ന തീരുമാനമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ സ്വീകരിച്ചിരിക്കുന്നത്. ക്രിപ്റ്റോകറന്‍സി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പരീക്ഷണത്തിന് തയ്യാറാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
റിസര്‍വ് ബാങ്കാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് . എന്നാലും എല്ലാ വിധത്തിലുള്ള പരീക്ഷണങ്ങള്‍ക്കും അവസരമൊരുക്കാനുള്ള നിലപാടാണ് കേന്ദ്രത്തിന്റേതെന്നും അവര്‍ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കില്ല.
ഡിജിറ്റല്‍ കറന്‍സി വിഷയത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നത് . സാങ്കേതിക വിപ്ലവത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ റിസര്‍വ് ബാങ്കിന് താത്പ്പര്യമില്ല എന്നും വ്യക്തമാക്കി .
Post Your Comments