![](/wp-content/uploads/2021/03/latika.jpg)
കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കൊടുത്ത തീരുമാനത്തിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ പരസ്യ പ്രകടനവുമായി രംഗത്തെത്തി. ഈ പ്രകടനത്തിൽ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെനെയും ഭാര്യയും മുന്‍ എം.എല്‍.എയുമായ കെ.കെ ലതികയെയും പേരെടുത്ത് വിമര്‍ശിച്ചാണ് സി.പി.എം പ്രവര്‍ത്തകരുടെ പ്രകടനം.
‘പി.മോഹനാ ഓര്‍ത്തോളൂ, ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍, മോനേം മക്കളും വിക്കൂലേ, പി മോഹനാ ഓര്‍ത്തോളൂ. പ്രസ്ഥാനത്തിന് നേരേ വന്നാല്‍, നോക്കി നില്‍ക്കാനാവില്ല, ഓര്‍ത്തുകളിച്ചോ തെമ്മാടി, പ്രസ്ഥാനത്തിന് നേരെ വന്നാല്‍, കൈയ്യും കെട്ടി നില്‍ക്കില്ല’ എന്നിങ്ങനെയാണ് പ്രകടത്തിൽ പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
read also:അക്രമത്തില്‍ പരിക്കേറ്റ മമത ബാനര്‍ജി ആശുപത്രിയില്‍; സംസ്ഥാന വ്യാപകമായി പ്രതിഷേധം
കുറ്റ്യാടി സീറ്റില്‍ സിപിഎം തന്നെ മത്സരിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിക്ക് സിപിഎം കുറ്റ്യാടി മണ്ഡലം കമ്മിറ്റി കത്ത് നൽകിയിരുന്നു. സിപിഎം സ്ഥാനാര്‍ഥി തന്നെ കുറ്റ്യാടിയില്‍ വേണമെന്നും മണ്ഡലത്തില്‍ ജോസ് വിഭാഗത്തിന് സ്വാധീനമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്. ഇന്ന് സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തേക്കാള്‍ വലിയ പ്രതിഷേധമാണ് അണികൾ ഒരുക്കിയത്.
Post Your Comments