കോഴിക്കോട്: അർബൻ മാവോയിസ്റ്റുകളും ഇസ്ലാമീക തീവ്രവാദികളും ആവിക്കൽത്തോടിൽ ഒന്നിക്കുന്നുവെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി മോഹനൻ. ആവിക്കൽത്തോട് സമരത്തിൽ പിടിയിലായവർ മാവോയിസ്റ്റുകളാണെന്നും സി.പി.ഐ.എം നേരത്തെ പറഞ്ഞ കാര്യങ്ങൾ ശരിയെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എം.കെ രാഘവൻ എം.പി ആവിക്കൽത്തോട് സമരത്തിൽ പങ്കെടുക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാണെന്നും അദ്ദേഹം ആരോപിച്ചു. സമരത്തെ കുറിച്ച് എം കെ രാഘവനും എം കെ മുനീറും നിലപാട് വ്യക്തമാക്കണമെന്നും പി മോഹനൻ ആവശ്യപ്പെട്ടു.
Read Also: മുഖ്യമന്ത്രിയുടെ നിലപാടിന് നന്ദി: വഖഫ് ബോര്‍ഡ് നിയമന തീരുമാനത്തില്‍ സമസ്ത
‘മാവോയിസ്റ്റുകളും ഇസ്ലാം മതതീവ്രവാദികളും ആവിക്കൽത്തോട് സമരത്തിൽ ഒന്നിക്കുന്നു. സമരം രാജ്യദ്രോഹികളുടെ പിന്തുണയോടെയാണെന്നും അറസ്റ്റിലായവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്. അർബൻ മാവോയിസ്റ്റുകൾ കോഴിക്കോട് ഉണ്ടെന്നതിന് തെളിവാണ് അറസ്റ്റ്. ഇത്തരം സമരത്തെയാണോ യു.ഡി.എഫ് പിൻതാങ്ങുന്നത്. ഇത് ഗൗരവകരമായ പ്രശ്നമാണെന്നും വിഷയത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം’- പി.മോഹനൻ ആവശ്യപ്പെട്ടു.
Post Your Comments