ന്യൂഡല്‍ഹി: താൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ രാഹുൽ ഗാന്ധി ഇപ്പോൾ കാണിക്കുന്ന കരുതല്‍ കാണിച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാഹുല്‍ ഗാന്ധിയുടെ ബാക്ബെഞ്ചര്‍ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധ്യ. ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി യൂത്ത് വിങ്ങിനോട് പറഞ്ഞിരുന്നു.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സിന്ധ്യക്ക് അവസരമുണ്ടായിരുന്നു. ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് താന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ സിന്ധ്യ തയാറായില്ല. ഇപ്പോള്‍ ബിജെപിയില്‍ എത്തിയ അദ്ദേഹം ഒരു ബാക്ബെഞ്ചറായി മാറിയെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് പാര്‍ട്ടിയുടെ യൂത്ത് വിംഗിനോട് സംസാരിക്കുകയായിരുന്നു രാഹുല്‍. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയുടെ അടുത്ത വൃത്തങ്ങൾ ഇത് നിഷേധിച്ചു.
read also: രാജ്യത്തെ 42 സംഘടനകളെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
സിന്ധ്യയോടു കാട്ടിയ അവഗണനയിൽ മനം മടുത്താണ് അദ്ദേഹം കോൺഗ്രസ്സ് വിട്ടത്. ബിജെപിയിൽ ചേരുന്നതിന് മുമ്പ് ഒരു വർഷത്തിലേറെയായി സിന്ധ്യ വിഭാഗീയത മൂലം മാനസിക സംഘർഷത്തിലായിരുന്നു. സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും മാസങ്ങളോളം കൂടിക്കാഴ്ച നടത്തുന്നതിന് അദ്ദേഹം വളരെയേറെ ശ്രമിച്ചെങ്കിലും ഇരുവരും കൂടിക്കാഴ്ചക്ക് വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് സിന്ധ്യ കോൺഗ്രസിൽ നിന്ന് പുറത്തു വന്നത്.
Post Your Comments