സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല. രാവിലെ 11 മണിക്കാണ് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്. ലൈഫ് മിഷന് പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് കാട്ടി കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് നല്‍കിയത്.
വിനോദിനി ബാലകൃഷ്ണന് ഹാജരാകില്ലെന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് പ്രതികരിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് കോഴയായി യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്കു നല്കിയ വിലകൂടിയ ഐ ഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കൈവശം എത്തി എന്നതിനെക്കുറിച്ചാണു കസ്റ്റംസ് അന്വേഷിക്കുന്നത്.
എന്നാൽ, സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിനിയുടെ പ്രതികരണം. വിനോദിനി ബാലകൃഷ്ണനെ അറിയില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്റെയും പ്രതികരണം.
Post Your Comments