ഇസ്ലാമാബാദ് : പാകിസ്താനിലെ കളിക്കാരെല്ലാം വളരെ കഴിവുള്ളവരാണെന്നും , ഇന്ത്യയിലെ കളിക്കാരുമായി തങ്ങളെ താരതമ്യം ചെയ്യരുതെന്നും മുന്‍ പാക് ക്രിക്കറ്റർ അബ്ദുല്‍ റസാഖ്.
ക്രിക്കറ്റ് പാകിസ്താനുമായുള്ള അഭിമുഖത്തിലായിരുന്നു റസാഖിന്റെ ഈ പ്രസ്താവന. ബാബർ അസമിനെയും , വിരാട് കോഹ്ലിയെയും താരതമ്യം ചെയ്യരുത്. അതുപോലെ ഇന്ത്യന്‍ താരങ്ങളെയും പാകിസ്താന്‍ താരങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യരുത്. കാരണം, പാകിസ്താനില്‍ കൂടുതല്‍ പ്രതിഭകളുണ്ട്. അവർക്ക് കൂടുതൽ കഴിവുകളുമുണ്ട്- റസാഖ് പറഞ്ഞു.
‘ ഞങ്ങളുടെ ചരിത്രം നോക്കിയാൽ, മുഹമ്മദ് യൂസഫ്, ഇൻസമാം ഉൾ ഹഖ്, സയീദ് അൻവർ, ജാവേദ് മിയാൻദാദ്, സഹീർ അബ്ബാസ്, ഇജാസ് അഹമ്മദ് എന്നീ നിരവധി മികച്ച കളിക്കാർ ഞങ്ങളുടെ പക്കലുണ്ട്,‘ റസാഖ് പറഞ്ഞു.
പാകിസ്താനും ഇന്ത്യയും തമ്മിൽ മത്സരങ്ങൾ നടത്തേണ്ടത് പ്രധാനമാണ്, എന്നിട്ട് തീരുമാനിക്കണം ആരാണ് നല്ല കളിക്കാർ എന്ന്. ശരിയായി പിന്തുണയ്ക്കുകയാണെങ്കിൽ ബാബർ എല്ലാ റെക്കോർഡുകളും തകർക്കുന്ന കളിക്കാരനാണെന്നും റസാഖ് പറഞ്ഞു.
Post Your Comments