ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ രാഹുൽ ചഹാറിനെ ഉൾപ്പെടുത്താൻ തീരുമാനം. രാഹുൽ തെവാട്ടിയ, വരുൺ ചക്രവർത്തി എന്നിവർ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് താരത്തെ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. 21കാരനായ ചാഹർ കഴിഞ്ഞ സീസൺ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനുവേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. കൂടാതെ 2019ൽ ഇന്ത്യയ്ക്ക് വേണ്ടി ടി20യിൽ അരങ്ങേറിയ താരമാണ് ചാഹർ. അന്ന് 2019ൽ വിൻഡീസിനെതിരെ കളിച്ചെങ്കിലും പിന്നീട് അവസരമെന്നും ലഭിച്ചില്ല.
വരുൺ ചക്രവർത്തിക്ക് പിന്നാലെ തെവാട്ടിയയും ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. അഹമ്മദാബാദിൽ വച്ച് നടന്ന രണ്ടാം അവസരത്തിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ ചഹാറിനൊപ്പം തെവാട്ടിയയോടും ടീമിനൊപ്പം തുടരാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട് . എന്നാൽ വരുൺ ടീമിനൊപ്പമില്ല. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
Post Your Comments