KeralaLatest NewsNewsCrime

പോലീസ് നിരീക്ഷണത്തിലുള്ള വീട്ടിൽ മോഷണം

മണ്ണഞ്ചേരി: കൊലപാതക കേസിൽ വീട്ടുകാരെല്ലാം റിമാൻഡിലായതോടെ പൊലീസ് നിരീക്ഷണത്തിലുള്ള വീട്ടിൽനിന്ന് 10 പവൻ സ്വർണവും 10,000 രൂപയും മോഷണം പോയതായി പരാതി നൽകിയിരിക്കുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് പട്ടാട്ടുചിറയിൽ ലോകേശന്‍റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. ഇതേക്കുറിച്ച്​ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ പരാതിയുമായി വന്നാൽ മറ്റ് രണ്ട് മക്കളെ കൂടി പ്രതിയാക്കുമെന്ന് പൊലീസ്​ ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുകയുണ്ടായി.

അയൽവാസി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിലാണ്​ ലോകേശനും ഭാര്യ അജിതകുമാരിയും മകൾ അരുന്ധതിയും റിമാൻഡിലായി ജയിലിൽ ഉള്ളത്​. കഴിഞ്ഞ 21നായിരുന്നു കൊലപാതകം നടക്കുന്നത്. തുടർന്ന് മണ്ണഞ്ചേരി പൊലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു ഉണ്ടായത്.

വീട്ടിൽ ആരുമില്ലാത്തതിനാൽ ലോകേശന്‍റെ സഹോദരൻ സതീശനാണ് വീടിന്‍റെ താക്കോൽ സൂക്ഷിച്ചിരുന്നത്. പിന്നീട് പൊലീസെത്തി താക്കോൽ വാങ്ങിക്കൊണ്ടുപോയതായി സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതികളെ ഇവരു‌ടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് അലമാരയിൽനിന്നു പണവും സ്വർണവും രേഖകളും മോഷ്ടിച്ചതായി അറിയുന്നത്. എന്നാൽ അതേസമയം ഇക്കാര്യം പൊലീസ് മറ്റാരോടും പറഞ്ഞില്ല. പൊലീസ് കാവലിലാണ് പ്രതികളെ ഇവിടെ എത്തിച്ചത്. ബന്ധുക്കളെയോ മറ്റുള്ളവരെയോ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.

പിന്നീട് ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയിൽ എത്തിയപ്പോഴാണ് ലോകേശൻ ബന്ധുവിനോട് മോഷണ വിവരം പറയുന്നത്. തുടർന്ന് പൊലീസുമായി ബന്ധപ്പെട്ടെങ്കിലും പരാതിയുമായി വന്നാൽ മറ്റ് രണ്ട് മക്കളെ കൂടി പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഇവർ ആരോപിക്കുന്നു. എന്നാൽ അതേസമയം ഇത്തരമൊരു മോഷണം നടന്നതായി വിവരമില്ലെന്നും പ്രതികളുടെ വീടിന്‍റെ താക്കോൽ പൊലീസ് സൂക്ഷിച്ചിട്ടില്ലെന്നും മണ്ണഞ്ചേരി സി.ഐ രവി സന്തോഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button