Latest NewsNattuvarthaNews

വാഹനാപകടത്തിൽ കൊച്ചുമകന് ഗുരുതര പരിക്ക്; വിവരമറിഞ്ഞ് അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു

കല്ലമ്പലം; ബൈക്കപകടത്തിൽ കൊച്ചുമകന് ഗുരുതര പരുക്കേറ്റതറിഞ്ഞ് അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു. പുതുശ്ശേരിമുക്ക് കോട്ടറക്കോണം ചരുവിളപുത്തൻവീട്ടിൽ പരേതനായ അച്യുതന്റെ ഭാര്യ കൗസല്യ(72)ആണ് കുഴഞ്ഞു വീണ് മരിച്ചത്. ദേശീയപാതയിൽ കല്ലമ്പലം ജംക്‌ഷനിൽ കാറുമായി കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ച മൂന്നുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ ഗുരുതര പരുക്കേറ്റ ഷൈജു(30)വിന്റെ അമ്മൂമ്മയാണ് മരിച്ചിരിക്കുന്നത്. പുതുശ്ശേരിമുക്ക് കോട്ടറക്കോണം ചരുവിള പുത്തൻവീട്ടിൽ ശരത്(26), രാഹുൽ(28) എന്നിവരാണ് പരുക്കേറ്റ മറ്റു രണ്ടുപേർ. രാഹൂൽ ഷൈജുവിന്റെ അയൽവാസിയും ബന്ധുവുമാണ്.

തിങ്കൾ രാത്രി 12 മണിക്ക് ബൈക്ക് കല്ലമ്പലം ജംക്‌ഷനിൽ നിന്ന് നഗരൂർ റോഡിലേക്ക് തിരിയാൻ ശ്രമിക്കുമ്പോഴാണ് കൊല്ലം ഭാഗത്തു നിന്ന് അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. 3 പേരെയും ഉടൻ തന്നെ പൊലീസ് എത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയുണ്ടായി. ബൈക്ക് പൂർണമായും കാറിന്റെ മുൻവശവും തകർന്നു. അപകടവിവരം അറിഞ്ഞ ഉടനെ കൗസല്യ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ:തങ്കമണി,പ്രകാശ്. മരുമക്കൾ:രാജു,മിനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button