പശ്ചിമബംഗാള്‍ ഡിജിപി വീരേന്ദ്രയെ മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. 1987- ബാച്ചിലെ ഐപിഎസ് ഓഫീസറായ പി. നീരജ് നയന്‍ പകരം ചുമതല നല്‍കാനും തെര. കമ്മീഷന് ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചുമതലയും വീരേന്ദ്രയ്ക്ക് നല്‍കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവില്‍ പറയുന്നു.
read also : ഇ.ഡിക്കെതിരെ മൊഴിയുമായി സ്വപ്നക്കൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു വനിതാപൊലീസ് കൂടി രംഗത്ത്
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവില്‍ വ്യക്തമാക്കുന്നു. മമതയുടെ വിശ്വസ്തനായ വീരേന്ദ്ര തൃണമൂൽ പ്രവർത്തകർക്ക് അനുകൂലമായി പല രീതിയിലും പ്രവർത്തിച്ച ആളാണ് എന്ന് ആരോപണം ഉയർന്നിരുന്നു.
Post Your Comments