മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്സി ധരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഉറുഗ്വേ സ്റ്റാർ സ്ട്രൈക്കർ എഡിസൺ കവാനി. ക്ലബ്ബിൽ തുടരില്ലെന്ന അഭ്യൂഹങ്ങൾക്ക് പ്രതികരണമറിയിക്കുകയായിരുന്നു താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് കവാനി പ്രതികരണവുമായി രംഗത്തെത്തിയത്. കവാനി കരാർ പുതുക്കിലെന്ന താരത്തിന്റെ പിതാവ് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇഷ്ടപ്പെടാഞ്ഞിട്ടല്ല ഇംഗ്ലണ്ട് കവാനിക്ക് ഇഷ്ടപെടാത്തത്തതാണ് താരം ക്ലബ് വിടാൻ തീരുമാനിക്കുന്നതിനുള്ള കാരണം എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. കവാനി വംശീയാധിക്ഷേപം നടത്തിയതിന് താരത്തിനെതിരെ ഇംഗ്ലീഷ് എഫ്എ നടപടി എടുത്തതും മറ്റുമാണ് താരം ഇംഗ്ലണ്ട് വിടാൻ ആലോചിക്കാൻ കാരണമെന്ന് കവാനിയുടെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കുടുംബത്തിൽ നിന്ന് ഇത്ര ദൂരം മാറി നിൽക്കാൻ കവാനി ഇഷ്ടപെടുന്നില്ല. ഈ സീസണിന്റെ അവസാനത്തോടെ താരം ക്ലബ് വിടുമെന്നും ലാറ്റിനമേരിക്കയിലാകും ഇനി കളിക്കുകയെന്നും താരത്തിന്റെ പിതാവ് പറഞ്ഞു. കവാനി ബോക്ക ജൂനിയേഴ്സുമായി ചർച്ച നടത്തുന്നുണ്ട്. അവിടെ കളിക്കാൻ താരം താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും പിതാവ് കൂട്ടിച്ചേർത്തു. സീസണിൽ ഫ്രീട്രാൻസ്ഫറിൽ യൂണൈറ്റഡിലെത്തിയ കവാനി ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ സീസണിൽ ടീമിനായി 7 ഗോളുകളും തന്റെ പേരിൽ കുറിച്ചിട്ടുണ്ട്.
Post Your Comments