ലണ്ടൻ : കോവിഡിന്റെ ഭീഷണി ഒഴിഞ്ഞുവെന്ന് കരുതരുതെന്ന് യുകെ ആരോഗ്യവകുപ്പ്. അത്തരം വിചാരം വാക്‌സിന്റെ സംരക്ഷണം ലഭിക്കാത്ത നിരവധി പേരുടെ ജീവൻ അപകടത്തിലാക്കുമെന്നും യുകെയിലെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് പ്രഫ. ക്രിസ് വിറ്റി പറഞ്ഞു. ബ്രട്ടീഷ് പാർലമെന്റ് സയൻസ് ആൻഡ് ടെക്‌നോളജി സെലക്ട് കമ്മറ്റിയിലാണ് ക്രിസ് വിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്ക് ഡൗൺ ഇളവുകൾക്കായി ബ്രിട്ടനിൽ ആവശ്യമുയരുന്ന സാഹചര്യത്തിലാണ് ക്രിസ് വിറ്റിയുടെ മുന്നറിയിപ്പ്. കോവിഡ് ഭീഷണി കഴിഞ്ഞുവെന്നാണ് ഒട്ടേറെ പേർ ചിന്തിക്കുന്നത്. മറക്കാൻ എളുപ്പമാണ്. എന്നാൽ എത്ര വേഗമാണ് കാര്യങ്ങൾ മോശമായതെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 11.81 കോടി
രോഗബാധിതരുടെ സംഖ്യയിൽ കുറവ് വന്നതോടെ 70 എംപിമാർ അടങ്ങിയ കോവിഡ് റിക്കവറി ഗ്രൂപ്പ് ആണ് പ്രധാനമന്ത്രിയെ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിക്കാൻ സമർദ്ദം ചെലുത്തിയത്. എന്നാൽ പെട്ടന്ന് നിയന്ത്രണങ്ങൾ നീക്കിയാൽ വാക്സിൻ ലഭിക്കാത്തവരുടെ ഇടയിൽ അപകടം കൂട്ടുമെന്ന് അദ്ദേഹം എംപിമാരെ അറിയിച്ചു.
Post Your Comments