ചാമ്പ്യൻസ് ലീഗിൽ അതിവേഗം 20 ഗോളുകൾ എന്ന റെക്കോർഡ് ബൊറൂസിയ ഡോർട്ടുമുണ്ടിന്റെ എർലിങ് ബ്രൂട്ട് ഹാലാൻഡിന് സ്വന്തം. പ്രീക്വാർട്ടറിൽ സെവിയ്യക്കെതിരെ ഇരട്ട ഗോൾ നേടിയതോടെയാണ് ഹാലാൻഡ് ഈ നേട്ടം സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിൽ 20 ഗോളുകൾ നേടാൻ എർലിംഗ് ഹാലാൻഡ് എടുത്തത് 14 മത്സരങ്ങളാണ്. മുമ്പ് ഈ റെക്കോർഡ് ഇംഗ്ലണ്ട് താരം ഹാരി കെയ്നിന്റെ (ടോട്ടൻഹാം) പേരിലായിരുന്നു. 24 മത്സരങ്ങളിൽ നിന്നാണ് കെയ്ൻ 20 ഗോളുകൾ നേടിയത്. ബയേൺ മ്യൂണിക്കിന്റെ റോബർട്ടോ ലെവൻഡോസ്‌കി 36 മത്സരങ്ങളിൽ നിന്ന് നേട്ടം സ്വന്തമാക്കിയിരുന്നു.
അതേസമയം, ബാഴ്‌സയുടെ ലയണൽ മെസ്സിക്കാവട്ടെ ഈ നേട്ടം സ്വന്തമാക്കാൻ 40 മത്സരങ്ങൾ വേണ്ടി വന്നു. അതേസമയം, ക്രിസ്റ്റിയാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ 56 മത്സരങ്ങളിൽ നിന്നാണ് 20 ഗോളുകൾ നേടിയത്. ഹാലാൻഡിന്റെ ഇരട്ട ഗോൾ നേട്ടത്തോടെ ഡോർട്ടുമുണ്ട് ക്വാർട്ടറിൽ കടന്നു. ആദ്യപാദത്തിൽ 3-2ന് ജയിച്ച ഡോർട്ടുമുണ്ട് കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദത്തിൽ 2-2 സമനിലയിൽ അവസാനിപ്പിച്ചു. 5-4 അഗ്രിഗേറ്റിലാണ് ഡോർട്ടുമുണ്ടിന്റെ ജയം.
Post Your Comments