ഗുവാഹത്തി : കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുമെന്ന് ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) മേധാവി ബദ്രുദ്ദീൻ അജ്മൽ . അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ പ്രസ്താവന.
‘മുഗൾ ബാദുഷമാർ ഈ രാജ്യത്ത് എൺപത് വർഷത്തോളം ഭരിച്ചു… എന്നാൽ ഞങ്ങൾ ഈ രാജ്യത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റും… ആരാണ് സർക്കാർ രൂപീകരിക്കുക? ഞങ്ങളുടെ മഹത്തായ സഖ്യം. യുപിഎ . ഈ സർക്കാരിൽ നിങ്ങളുടെ പാർട്ടി എയുയുഡിഎഫും ഒരു ഭാഗമാകും… ഒരു ഹിന്ദു പോലും മുഴുവൻ ഇന്ത്യയിലും നിലനിൽക്കില്ല, എല്ലാവരും മുസ്ലീമിലേക്ക് പരിവർത്തനം ചെയ്യപ്പെടും ‘ ഇത്തരത്തിലാണ് ബദ്രുദീൻ അജ്മലിന്റെ പ്രസംഗം .
എന്നാൽ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയതോടെ ദൃശ്യങ്ങൾ വ്യാജമാണെന്ന അവകാശവാദവും അജ്മൽ ഉന്നയിച്ചു.
‘ മുഗൾ ബാദുഷകൾ 800 വർഷം ഭരിച്ചു. അവർ ഈ രാജ്യത്തെ ഇസ്ലാമിക രാഷ്ട്രമാക്കണമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. വിചാരിച്ചിരുന്നെങ്കിൽ 800 വർഷത്തിനിടയിൽ, ഇന്ത്യയിലുടനീളം, ഒരു ഹിന്ദു വ്യക്തി പോലും അവശേഷിക്കുകയില്ലായിരുന്നു. എല്ലാവരും മുസ്ലീങ്ങളായി പരിവർത്തനം ചെയ്യപ്പെടുമായിരുന്നു. അവർ അവരെ പരിവർത്തനം ചെയ്‌തോ? ‘ ഇത്തരത്തിലാണ് താൻ പ്രസംഗിച്ചതെന്നാണ് അജ്മൽ പറയുന്നത് .
Post Your Comments