Life Style

വയറിലെ കൊഴുപ്പ് കുറയ്ക്കണോ? ഈ പാനീയങ്ങള്‍ പരീക്ഷിക്കൂ

ശരീരഭാരം കുറയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരും ശ്രദ്ധ കേന്ദ്രീകരിക്കുക വയറിലെ കൊഴുപ്പ് എങ്ങനെ കുറയ്ക്കാമെന്നാണ്. ശരീരം മെലിഞ്ഞിരുന്നാലും വയര്‍ പലര്‍ക്കും ഒരു തടസമാകാറുണ്ട്. വിസറല്‍ ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം എന്നിവയ്ക്ക് ഇടയാക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് പാനീയങ്ങള്‍ ഇതാ…

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ കാറ്റെച്ചിനുകള്‍ എന്ന ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീയ്ക്ക് ഒപ്പം നാരങ്ങാ നീരോ, തേനോ ചേര്‍ക്കുന്നത് ഏറെ ഗുണം ചെയ്യും. ഗ്രീന്‍ ടീ തയാറാക്കുമ്പോള്‍ അതില്‍ ഒരു കാരണവശാലും പഞ്ചസാര ചേര്‍ക്കാന്‍ പാടില്ല.

ജീരകവെള്ളം

ജീരകം ചേര്‍ത്ത വെള്ളം രാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ശരീരത്തില്‍ അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും. ജീരകവെള്ളത്തില്‍ പലതരത്തിലുള്ള ആന്റിഓക്സിഡന്റുകള്‍ ചേര്‍ന്നിട്ടുണ്ട്. ഇത് ശരീരത്തിനുള്ളിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

ദഹന പ്രക്രിയ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കാനും ഇത് സഹായിക്കും. തലേ ദിവസം രാത്രിയില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ജീരകം ഇട്ട് വയക്കുക. ശേഷം ഈ വെള്ളം വെറും വയറ്റില്‍ കുടിക്കുക.

നാരങ്ങ വെള്ളം

ശരീരഭാരം കുറയ്ക്കാന്‍ നാരങ്ങാ വെള്ളം സഹായിക്കും. ദഹനം കൂട്ടാനും എനര്‍ജി ലെവല്‍ ഉയര്‍ത്താനും മികച്ചതാണ് നാരങ്ങാ വെള്ളം. ആന്റി ഓക്സിഡന്റുകളും പെക്റ്റിന്‍ ഫൈബര്‍ അടങ്ങിയ ഈ പാനീയം വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തില്‍ കുറച്ച് നാരങ്ങാ നീര് അതില്‍ ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ഈ വെള്ളം വെറും വയറ്റില്‍ കുടിക്കുക.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button