ത്രിപുരയുടെ വികസനത്തില്‍ വന്‍ കുതിപ്പുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമാനത്താവളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, ഇന്റര്‍നെറ്റിനായുള്ള സീ-ലിങ്ക്, റെയില്‍ ലിങ്ക്, ജലപാതകള്‍ എന്നിങ്ങനെ വിവിധ പദ്ധതികളില്‍ പുരോഗതി കൈവരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ത്രിപുരയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന് കേരള കോൺഗ്രസിനോട് സ്‌നേഹമെന്ന് തോന്നിയാൽ അങ്ങനെ ചിന്തിക്കാം : കാനം രാജേന്ദ്രന്‍
‘കഴിഞ്ഞ 30 വര്‍ഷത്തെ സര്‍ക്കാരും 3 വര്‍ഷമായി അധികാരത്തിലുള്ള സര്‍ക്കാരും തമ്മിലുള്ള അന്തരം ത്രിപുര ഇന്ന് നേരിട്ട് മനസിലാക്കുകയാണ്. മുന്‍ വര്‍ഷങ്ങളിലെ അഴിമതിയ്ക്ക് പകരമായി ഇന്ന് ആനുകൂല്യങ്ങള്‍ നേരിട്ട് ജനങ്ങളുടെ അക്കൗണ്ടുകളിലേക്കെത്തുന്നു. ഏഴാം ശമ്പള കമ്മീഷന്‍ അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നു. ത്രിപുരയില്‍ നിന്നുള്ള കയറ്റുമതി അഞ്ചു മടങ്ങ് വര്‍ധിച്ചു.’ ബിസിനസ് സംരംഭങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷവും ഇന്ന് സംസ്ഥാനത്തുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 6 വർഷത്തിനിടയിൽ ത്രിപുരയുടെ വികസനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകി. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. കേന്ദ്ര വികസന പദ്ധതികൾക്കായി 2009-2014 കാലയളവിൽ ത്രിപുരയ്ക്ക് 3500 കോടി രൂപയാണ് ലഭിച്ചത്. എന്നാൽ 2014-2019 കാലയളവിൽ 12000 കോടിയിലധികം രൂപ സംസ്ഥാനത്തിന്റെ വികസനത്തിനായി നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു.
ശ്രീനിവാസന്‍ രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്നയാള്‍ : പി.ജയരാജന്‍
ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൈത്രി സേതു പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ഫെനി നദിക്ക് കുറുകെയുള്ള 1.9 കിലോമീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പാലം തുറന്നതോടെ ത്രിപുരയുടെ തലസ്ഥാനമായ അഗർത്തല അന്താരാഷ്ട്ര തുറമുഖത്തോട് ഏറ്റവും അടുത്തുകിടക്കുന്ന നഗരമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments