മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി നിര്‍ത്തിയിട്ട സ്‌കോര്‍പിയോ ഉടമ മന്‍സുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധസേന. ടവ്വലുകള്‍ വായില്‍ തിരുകി അതിനു മുകളില്‍ കോവിഡ് പ്രതിരോധ മാസ്‌കിട്ട നിലയിലാണ് താനെയിലെ രേതി ബന്ദര്‍ കടലിടുക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊലയാളികളുടെ ആസൂത്രണം പാളിയതിനാലാണ് കൊലപ്പെടുത്തിയത് എന്നാണ് എ.ടി.എസിന്റെ നിഗമനം. അപ്രതീക്ഷിതമായി വേലിയിറക്കമുണ്ടായതിനാല്‍ മൃതദേഹം മുങ്ങുകയോ ഒലിച്ചുപോകുകയോ ചെയ്തില്ല. വെള്ളം കയറി മൃതദേഹം പെട്ടെന്ന് ചീര്‍ക്കുകയും പൊങ്ങുകയും ചെയ്യാതിരിക്കാനാണ് വായില്‍ ടവ്വലുകള്‍ തിരുകിയതെന്നും കരുതുന്നു. ഹിരേന്റെ മൃതദേഹം ദൂരെ നിന്ന് ഒലിച്ചെത്തിയതല്ലെന്ന് വ്യക്തമായിട്ടുണ്ട്.
Read Also : ബിനീഷ് കോടിയേരിക്ക് വീണ്ടും കുരുക്ക്, ഐ ഫോണ്‍ സംബന്ധിച്ച് ബിനീഷുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍
ഹിരേനെ കാണാതായ വ്യാഴാഴ്ച രാത്രി 10 ന് അദ്ദേഹത്തിന്റെ ഒരു മൊബൈല്‍ 40 കിലോമീറ്റര്‍ അകലെയുള്ള വസായിലെ ഒരു ഗ്രാമത്തില്‍വെച്ചും മറ്റൊരു മൊബൈല്‍ ഈ പ്രദേശത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള തുംഗരേശ്വറില്‍ വെച്ചുമാണ് പ്രവര്‍ത്തനം നിലച്ചത്. ഇത് ഹിരേന്‍ അതുവഴി പോയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കൊലയാളികള്‍ ബോധപൂര്‍വ്വം ചെയ്തതാണെന്നും എ.ടി.എസ് സംശയിക്കുന്നു. മൊബൈലുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.
കൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ താവ്ഡെ എന്നവകാശപ്പെട്ട് ഒരാള്‍ വ്യാഴാഴ്ച രാതി എട്ടിന് ഹിരേനെ ഫോണില്‍ വിളിച്ചിരുന്നു. അയാളെ കാണാന്‍ പോയ ഹിരേന്‍ പിന്നെ തിരിച്ചു വന്നില്ല. ഹിരേന്റെ ഭാര്യ വിമല നല്‍കിയ പരാതിയില്‍ ഞായറാഴ്ചയാണ് എ.ടി.എസ് അജ്ഞാതര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തത്. താനെ പൊലിസില്‍ നിന്ന് കേസ് മഹാരാഷ്ട്ര സര്‍ക്കാര്‍ എ.ടി.എസിന് കൈമാറുകയായിരുന്നു.
അതിനിടെ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചയാളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ആളാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിച്ചതെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിച്ച ശേഷം ഇയാള്‍ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ സമീപത്തായി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ കയറി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഇതോടെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയില്‍(എടിഎസ്) നിന്ന് എന്‍.ഐ.എ. ഉടന്‍ അന്വേഷണം ഏറ്റെടുക്കും. ഫെബ്രുവരി 25-നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപത്തുനിന്ന് സ്‌ഫോടക വസ്തുക്കളടങ്ങിയ കാര്‍ കണ്ടെത്തിയത്. കാറില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു..
Post Your Comments