കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘ബാക്ബെഞ്ചര്‍’ പരാമർശത്തിനു മറുപടിയുമായി ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാഹുൽ ഗാന്ധി ഇപ്പോൾ കാണിക്കുന്ന ശ്രദ്ധയും ആശങ്കയും താൻ കോൺഗ്രസിനൊപ്പം നിന്നപ്പോൾ കാണിച്ചിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്ന് അദ്ദേഹംപറഞ്ഞു.
പദവികൾ മോഹിച്ചാണു സിന്ധ്യ ബി.ജെ.പിയിലേക്കു പോയതെന്നും, അവിടെ അദ്ദേഹം ഏറ്റവും പിന്നിലെ ബെഞ്ചിൽ ഇരിക്കുന്നയാൾ മാത്രമാണെന്നും യൂത്ത് കോൺഗ്രസ് ദേശീയ നിർവാഹക സമിതി യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
കോൺഗ്രസിൽ നിന്നിരുന്നെങ്കിൽ മധ്യപ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനം ഭാവിയിൽ സിന്ധ്യയ്ക്കു ലഭിക്കുമായിരുന്നെന്നും, കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ വേണ്ടി മാത്രമാണു സിന്ധ്യയെ ബി.ജെ.പി പാട്ടിലാക്കിയതെന്നും രാഹുൽ ഗാന്ധി പ്രസ്താവിച്ചിരുന്നു.
It would have been a different situation, had Rahul Gandhi been concerned the same way as he is now, when I was in Congress: BJP MP Jyotiraditya Scindia on Rahul Gandhi’s statement that he has become a backbencher in BJP pic.twitter.com/EjlYXEWFxe
— ANI (@ANI) March 9, 2021
Post Your Comments