ഇന്ത്യ ലെജന്റ്‌സിന്റെ വിജയക്കുതിപ്പിന് ഇംഗ്ലണ്ട് ലെജന്റ്‌സ് ന്റെ പ്രഹരം. തുടര്‍ച്ചയായ മൂന്നു വിജയങ്ങളുടെ ആവേശത്തിലിറങ്ങിയ ഇന്ത്യയെ സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍ നയിച്ച ഇംഗ്ലണ്ട് ലെജന്റ്‌സാണ് ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്. ഒരു ഘട്ടത്തില്‍ വന്‍ തോല്‍വി മുന്നില്‍കണ്ട ഇന്ത്യ പിന്നീട് ഗംഭീര തിരിച്ചുവരവ് നടത്തി. പക്ഷെ ആറു റണ്‍സകലെ ജയം കൈവിടുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് ലെജന്റ്‌സ് ഏഴിന് 188. ഇന്ത്യ ലെജന്റ്‌സ് ഏഴിന് 182.
Also Read:കോവിഡ് വ്യാപനം രൂക്ഷം, ജനതാ കര്‍ഫ്യൂവിന് ആഹ്വാനം
ടോസിനു ശേഷം സച്ചിന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പീറ്റേഴ്‌സന്റെ പ്രകടനം സച്ചിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. വെറും 37 ബോളില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം പീറ്റേഴ്‌സന്‍ വാരിക്കൂട്ടിയത്് 75 റണ്‍സാണ്. 189 റണ്‍സിന്റെ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ മികച്ച തുടക്കം ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ ഓവറില്‍ തന്നെ ഇന്ത്യക്കു വീരേന്ദര്‍ സെവാഗിനെ നഷ്ടമായി.
തൊട്ടടുത്ത ഓവറില്‍ നായകന്‍ സച്ചിന്‍, മുഹമ്മദ് കൈഫ് എന്നിവരെ പുറത്താക്കി പനേസര്‍ ഇന്ത്യയെ സ്തബ്ധരാക്കി.
മൂന്നിന് 17 റണ്‍സില്‍ നിന്നും ഇന്ത്യ ഒരു ഘട്ടത്തില്‍ ഏഴിന് 119 റണ്‍സിലേക്കു വീണിരുന്നു. എസ് ബദ്രിനാഥ് (8), യുവരാജ് സിങ് (22), യൂസുഫ് പഠാന്‍ (17), നമാന്‍ ഓജ (12) എന്നിവര്‍ അടുത്തടുത്ത ഇടവേളകളില്‍ മടങ്ങിയത് ഇന്ത്യയെ തോവിയിലേക്കുള്ള വഴിവച്ചു.
എന്നാല്‍ എട്ടാം വിക്കറ്റില്‍ ഇര്‍ഫാന് കൂട്ടായി മന്‍പ്രീത് ഗോണി വന്നതോടെ കളിയുടെ ഗതി മാറി. 63 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. 34 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം ഇര്‍ഫാന്‍ പുറത്താവാതെ 61 റണ്‍സ് വാരിക്കൂട്ടി. ഗോണിയാവട്ടെ 16 ബോളില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 35 റണ്‍സും നേടി. അവസാന രണ്ടു ബോളില്‍ എട്ടു റണ്‍സായിരുന്നു ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ സ്‌ട്രൈക്ക് നേരിട്ട ഗോണിക്കു ഒരു റണ്‍സ് മാത്രമേ നേടാനായുള്ളൂ.
Post Your Comments