Latest NewsIndia

ജമ്മു കശ്മീരില്‍ അനധികൃതമായി താമസിച്ച നൂറിലധികം റോഹിംഗ്യന്‍ അഭയാര്‍ത്ഥികൾ അറസ്റ്റിൽ

ജമ്മു കശ്മീരിന്റെ വിവിധ മേഖലകളില്‍ നിരവധി റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ തമ്പടിച്ചിട്ടുണ്ട്.

ജമ്മു കശ്മീരില്‍ അനധികൃതമായി താമസിച്ച 155 റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പിടികൂടി. പരിശോധനയില്‍ മതിയായ യാത്രാ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. പിടിയിലായവരെ ഡിറ്റന്‍ഷന്‍ സെന്ററിലേയ്ക്ക് മാറ്റി.

ജമ്മു കശ്മീരിന്റെ വിവിധ മേഖലകളില്‍ നിരവധി റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ തമ്പടിച്ചിട്ടുണ്ട്. ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച്‌ വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളുണ്ടാകും എന്നാണ് ജമ്മു കശ്മീര്‍ പോലീസ് നല്‍കുന്ന സൂചന.

അതേസമയം നിരവധി പേര് വ്യാജ ആധാർകാർഡുകളും വോട്ടർ ഐഡികളും മറ്റും കരസ്ഥമാക്കി രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിൽ റോഹിംഗ്യന്‍സ് തമ്പടിച്ചിട്ടുള്ളതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് കർശന പരിശോധന നടത്തുന്നത്. യുപിയിൽ നിന്ന് കഴിഞ്ഞ ദിവസം ഇത്തരത്തിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന റോഹിൻഗ്യൻ സ്വദേശികളെ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button