Latest NewsIndiaNews

വോട്ടർമാരെ ചാക്കിട്ട് പിടിക്കാൻ വമ്പൻ പദ്ധതികൾ; 6 എല്‍.പി.ജി സിലിന്‍ഡറുകള്‍ സൗജന്യം, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഇങ്ങനെ

തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതിലും മുന്നണികള്‍ തമ്മിൽ കടുത്ത മത്സരമാണ്. പ്രതിമാസം 1500 രൂപ നല്‍കുന്നതിന് പുറമെ, വർഷത്തിൽ ആറ് എല്‍.പി.ജി സിലിന്‍ഡറുകള്‍ സൗജന്യമായി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു.

അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കുമെന്നാണ് എ.ഐ.എ.ഡി.എം.കെ നേതാവും, മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ, ഈ ആനുകൂല്യങ്ങള്‍ ആർക്കൊക്കെ ലഭിക്കുമെന്നോ, അതിനുള്ള മാനദണ്ഡങ്ങളോ വ്യക്തമാക്കിയിട്ടില്ല.

അധികാരത്തിലെത്തിയാല്‍ എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്ന് ഡി.എം.കെ നേതാവ് എം. കെ. സ്റ്റാലിന്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാസം 1500 രൂപ നല്‍കുമെന്ന് അറിയിച്ചുകൊണ്ട് എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം തങ്ങളുടെ നിര്‍ദേശം എങ്ങനെയോ അറിഞ്ഞ്, അതേപടി പകർത്തിയാണ് സ്റ്റാലിന്‍ അങ്ങനെയൊരു വാഗ്ദാനം നല്‍കിയതെന്ന് പളനിസ്വാമി ആരോപിച്ചു. എ.ഐ.എ.ഡി.എം.കെ പ്രകടന പത്രിക തയ്യാറാക്കിയിട്ട് പത്ത് ദിവസമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസനും വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്നും അഞ്ചുലക്ഷം തൊഴിലവസരങ്ങൾ കൊണ്ടുവരുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button