Latest NewsKeralaNattuvarthaNews

ചങ്ങനാശ്ശേരിയിലെ LDF സീറ്റ്‌ വിഭജനത്തിൽ ധാരണയായി

സീറ്റ്‌ വിഭജനത്തെ ചൊല്ലി അനേകം പൊല്ലാപ്പുകളാണ് ചങ്ങാനാശ്ശേരിയിൽ അരങ്ങേറിയിരുന്നത് എന്നാൽ ഇപ്പോൾ എല്‍ഡിഎഫ് സീറ്റ് വിഭജനത്തിലെ കുരുക്ക് അഴിയുകയാണ്.ചങ്ങനാശ്ശേരി സീറ്റ് കേരളാ കോണ്‍​ഗ്രസ് എമ്മിന് വിട്ടു നല്‍കാന്‍ ധാരണയായി. സിപിഐയുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. മലപ്പുറത്തെ സീറ്റുകള്‍ സിപിഐ വിട്ടുനല്‍കില്ല. കോട്ടയത്ത് വൈക്കം മാത്രമാണ് സിപിഐക്ക് ലഭിച്ചത്.കഴിഞ്ഞ കുറേ ദിവസങ്ങളായി ചങ്ങനാശ്ശേരി സീറ്റിനെച്ചൊല്ലി എല്‍ഡിഎഫില്‍ തര്‍ക്കം തുടരുകയായിരുന്നു. ചങ്ങനാശ്ശേരി വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. അല്ലാത്തപക്ഷം കാഞ്ഞിരപ്പള്ളി വിട്ടുനല്‍കില്ലെന്നായിരുന്നു സിപിഐ പറഞ്ഞത്. ആദ്യഘട്ടത്തില്‍ ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും മലപ്പുറത്തെ രണ്ടു സീറ്റും ഉള്‍പ്പടെയുള്ളവയില്‍ നിന്ന് നാല് സീറ്റ് വിട്ടുനല്‍കാനാണ് ആദ്യം ധാരണയായത്.

Also Read:കൊൽക്കത്തയിലെ തീപിടുത്തത്തിൽ മരണം 6 കടന്നു

എന്നിരുന്നാലും ചങ്ങനാശ്ശേരി കേരള കോണ്‍​ഗ്രസിന് എന്ന് ഉറപ്പായിരിക്കുകയാണ്. കേരള കോണ്‍​ഗ്രസ് ചങ്ങനാശ്ശേരി വിട്ടുനല്‍കില്ലെന്ന് ഉറപ്പായതോടെ മലപ്പുറത്ത് വിട്ടുനല്‍കാമെന്ന് പറഞ്ഞ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് സിപിഐ നിലപാടെടുത്തിരിക്കുകയാണ്. ചങ്ങനാശ്ശേരി സീറ്റ് സംബന്ധിച്ച തീരുമാനത്തില്‍ സിപിഐ ഇനി പരസ്യപ്രതിഷേധത്തിന് തയ്യാറാകുമോ എന്നറിയില്ല. നിലവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച്‌ സി പി എം- 85, സി പി ഐ- 25, കേരള കോണ്‍ഗ്രസ് എം 13, ജെഡിഎസ്- 4, എല്‍ ജെ ഡി- 3, എന്‍ സി പി- 3 എന്നിങ്ങനെയാണ് സീറ്റ് വിഭജനത്തെ കണക്കാക്കിയിരിക്കുന്നത്. തുടർന്നു ഈ അഴിച്ച കുരുക്കുകൾക്കുകൾ കെട്ടു പിടിക്കുമോ എന്ന് കാത്തിരുന്നു കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button